ആലപ്പുഴയില്‍ ആശങ്കയുയര്‍ത്തി പക്ഷിപ്പനി; താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നത് തുടരുന്നു
Dec 10, 2021, 16:11 IST
ആലപ്പുഴ: (www.kvartha.com 10.12.2021) പക്ഷിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെ സംസ്ഥാനത്തെ ഏറ്റവും വലിയ താറാവ് വളര്‍ത്തല്‍ കേന്ദ്രമായ കുട്ടനാട്, അപ്പര്‍കുട്ടനാട് മേഖല ആശങ്കയില്‍. രണ്ടാഴ്ചകള്‍ക്ക് മുമ്പ് പുറക്കാട്, തകഴി പഞ്ചായത്തുകളിലായി 14000ലേറെ താറാവുകളാണ് രോഗബാധ മൂലം ചത്തത്. വെച്ചൂരിലെ പാടശേഖരങ്ങളിലും ജലാശയ ഓരങ്ങളിലും വളര്‍ത്തുന്ന താറാവുകളാണ് കൂട്ടത്തോടെ ചത്തത്.
ക്രിസ്തുമസ്-പുതുവത്സ വിപണി ലക്ഷ്യമിട്ട് വളര്‍ത്തുന്ന രണ്ട് ലക്ഷത്തോളം താറാവുകളാണ് മേഖലയിലുള്ളത്. വരും ദിവസങ്ങളില്‍ പക്ഷിപ്പനി കൂടുതല്‍ പ്രദേശങ്ങളിലേക്ക് പടര്‍ന്നാല്‍ ഇവയെ ഒന്നാകെ കൊന്ന് കുഴിച്ചു മൂടുക മാത്രമാണ് കര്‍ഷകര്‍ക്ക് മുന്നിലുള്ള ഏക മാര്‍ഗം.
താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നത് തുടരുകയാണ്. തകഴി, നെടുമുടി, പുറക്കാട് പഞ്ചായത്തുകളിലായി രോഗം ബാധിച്ച് ആയിരക്കണക്കിന് താറാവുകളാണ് കഴിഞ്ഞ ദിവസം ചത്തത്. ജില്ലയിലെ 11 പഞ്ചായത്തുകളില്‍ താറാവുകളടക്കം വളര്‍ത്ത് പക്ഷകളെ കൈമാറുന്നതിനും കൊണ്ടുപോകുന്നതിനും നിരോധനമേര്‍പെടുത്തിയിട്ടുണ്ട്.
Keywords: Alappuzha, News, Kerala, Bird Flu, Bird, Duck, Bird flu in Alappuzha
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.