Chicken Price | കൊടും ചൂടും പക്ഷിപ്പനി ഭീതിയും; സംസ്ഥാനത്ത് കോഴി വില ഇടിയുന്നു

 


കണ്ണൂർ: (KVARTHA) ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്ത് കോഴിയിറച്ചിക്ക് ഡിമാൻഡ് കുറഞ്ഞു. പക്ഷിപ്പനി വാർത്തകൾ പുറത്തുവന്നതോടെ ജനങ്ങളിൽ പലരും കോഴിയിറച്ചി ഒഴിവാക്കുകയാണെന്നാണ് ചിക്കൻ വ്യാപാരികൾ പറയുന്നത്. ഇതോടൊപ്പം കൊടും ചൂട് തുടരുന്നതും ചിക്കൻ വ്യാപാര മേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനമാകെ കോഴിയിറച്ചിയുടെ വിലയിൽ ഇടിവുണ്ടായിട്ടുണ്ട്.
  
Chicken Price | കൊടും ചൂടും പക്ഷിപ്പനി ഭീതിയും; സംസ്ഥാനത്ത് കോഴി വില ഇടിയുന്നു

പെരുന്നാൾ, വിഷു സമയങ്ങളിൽ കോഴിയിറച്ചിയുടെ വില ചില മേഖലകളിൽ 270 രൂപ വരെ എത്തിയിരുന്നു. പിന്നീട് ഈ വില കുറഞ്ഞങ്കിലും പക്ഷിപ്പനി വാർത്തകൾ പുറത്തുവന്നതോടെ വിലയിൽ വീണ്ടും കുറവ് വന്നിരിക്കുകയാണ്. സംസ്ഥാനത്തെ പല പ്രദേശങ്ങളിലും 30 മുതൽ 50 രൂപ വരെ കോഴിയിറച്ചി വിലയിൽ കുറവുണ്ടായിട്ടുണ്ട്.

കനത്ത ചൂടുകാരണം കോഴികളുടെ ഉത്പാദനം കുറഞ്ഞതോടെ ആയിരുന്നു കോഴിയിറച്ചിക്ക് വൻ വിലക്കയറ്റം ഉണ്ടായിരുന്നത്. ഇതിനിടെയാണ് ആലപ്പുഴയിലെ കുട്ടനാട് പ്രദേശങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചത്. താറാവുകൾ കൂട്ടത്തോടെ ചത്തു വീഴുന്നതാണ് പക്ഷിപ്പനി നിഗമനത്തിലേക്ക് എത്തിയിരുന്നത്. തുടർന്ന് ഭോപ്പാൽ ലാബിലേക്ക് അയച്ച സാമ്പിളുകളിൽ പക്ഷിപ്പനി സ്ഥിരീകരിക്കുകയായിരുന്നു.

Keywords:  News, News-Malayalam-News, Kerala, Kerala-News, Bird flu scare keeps prices of chicken down.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia