പക്ഷിപ്പനി: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ മരുന്നുകള്‍ ആന്ധ്രയില്‍ നിന്നും എത്തിച്ചു

 


ആലപ്പുഴ: (www.kvartha.com 25.11.2014) ആലപ്പുഴ ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ മരുന്നുകള്‍ ആന്ധ്രയില്‍ നിന്നും എത്തിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക്
നല്‍കാനുള്ള 96 കുപ്പി സിറപ്പും 3,500റോളം ഗുളികകളുമാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്.

കൂടുതല്‍ മരുന്നുകള്‍ എത്തിക്കാന്‍ ആന്ധ്രയില്‍ നിന്നുള്ള ഉല്‍പാദകര്‍ക്ക് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.  പ്രതിരോധ നടപടികളുടെ ഭാഗമായി പുന്നമട, ചമ്പക്കുളം, നെടുമുടി, പുറക്കാട്, ഭഗവതിപ്പാടം മേഖലകളില്‍ താറാവുകളെ കൊന്നൊടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. തിങ്കളാഴ്ചയാണ് ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചത്. എന്നാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മരുന്ന് ചൊവ്വാഴ്ച രാവിലെ എത്തിക്കാന്‍ വൈകിയതിനാല്‍ ആരോഗ്യ വകുപ്പിന് ആശങ്ക ഉണ്ടായിരുന്നു.

അതേസമയം  പക്ഷിപ്പനി നേരിടുന്നതിനുള്ള മരുന്നുകള്‍ക്ക് ക്ഷാമം വരുത്തില്ലെന്ന് ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ വ്യക്തമാക്കിയിരുന്നു.  ആന്ധ്രയില്‍ നിന്ന് 4,000 കോഴ്‌സ് മരുന്ന് കൂടി ചൊവ്വാഴ്ച  എത്തിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

പ്രതിരോധ പ്രവര്‍ത്തകര്‍ക്കായി അയ്യായിരത്തോളം കിറ്റുകളാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇരുന്നൂറ് കിറ്റുകള്‍ മാത്രമാണ് ലഭിച്ചത്.  ഉദ്യോഗസ്ഥര്‍ക്ക് ധരിക്കാനുള്ള കോട്ട്, മാസ്‌ക്, ഷൂ എന്നിവയടങ്ങിയതാണ് കിറ്റ്. പക്ഷിപ്പനിയുടെ ഗൗരവം കണക്കിലെടുത്ത് ഇതുപയോഗിച്ച് അടിയന്തര പ്രതിരോധ നടപടികള്‍ തുടങ്ങും. വരും ദിവസങ്ങളില്‍ കൂടുതല്‍ കിറ്റുകള്‍ എത്തിക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്.
പക്ഷിപ്പനി:  പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ മരുന്നുകള്‍ ആന്ധ്രയില്‍ നിന്നും എത്തിച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ഖാസിയുടെ മരണം: ആം ആദ്മി നേതാക്കളും അഭിഭാഷകനും പ്രശാന്ത് ഭൂഷണെ കാണാന്‍ ഡല്‍ഹിക്ക് തിരിച്ചു
Keywords:  Alappuzha, Medical College, Health Minister, V.S Shiva Kumar, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia