'പക്ഷിവേട്ടക്കെതിരെ കര്‍ശന നടപടികള്‍ അനിവാര്യം'

 


മലപ്പുറം: പക്ഷികളടക്കമുള്ള ജീവജാലങ്ങളെ ഉപദ്രവിക്കലും വേട്ടയാടലും വ്യാപകമായിരിക്കുന്ന ഈ കാലഘട്ടത്തില്‍ അതിനെതിരെ സര്‍ക്കാരും സന്നദ്ധസംഘടനകളും കര്‍ശനമായി പ്രതികരിക്കണമെന്ന് പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ജന്തുശാസ്ത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. സുബൈര്‍ മേടമ്മല്‍ അഭിപ്രായപ്പെട്ടു.

ചെമ്മാട് വെഞ്ചാലി പാടത്ത് കൊറ്റിക്കൂട്ടത്തെ വെടിവെച്ചിടുന്നത് വൈല്‍ഡ് ലൈഫ് ഫോട്ടോ ഗ്രാഫര്‍ വിജേഷ് വള്ളിക്കുന്ന് ക്യാമറയില്‍ പകര്‍ത്തിയിരുന്നു. സമാനമായ സംഭവങ്ങള്‍ കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തു നിന്നും രാമനാട്ടുകരയില്‍ നിന്നും ഈയിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിരവധി ദേശാടനപക്ഷികള്‍ നമ്മുടെ നാട്ടിലെ വയലുകളിലും കോള്‍നിലങ്ങളിലും കാണപ്പെടുന്ന കാലമാണിത്. 1972 -ല്‍ മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച വന്യജീവി സംരക്ഷണ നിയമപ്രകാരം ഇത്തരം ജീവികളെ ആക്രമിക്കുന്നതും കൊല്ലുന്നതും ശിക്ഷാര്‍ഹമാണ്. ഈ സംഭവത്തെ തുടര്‍ന്ന് ജില്ലാ വനംവകുപ്പ് ഓഫീസര്‍ ജോര്‍ജി. പി മാത്തച്ചനെ അറിയിക്കുകയും തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് അന്വേഷണം തുടങ്ങിയതായും ഡോ. സുബൈര്‍ മേടമ്മല്‍ പറഞ്ഞു.
'പക്ഷിവേട്ടക്കെതിരെ കര്‍ശന നടപടികള്‍ അനിവാര്യം'

'പക്ഷിവേട്ടക്കെതിരെ കര്‍ശന നടപടികള്‍ അനിവാര്യം'

'പക്ഷിവേട്ടക്കെതിരെ കര്‍ശന നടപടികള്‍ അനിവാര്യം'

'പക്ഷിവേട്ടക്കെതിരെ കര്‍ശന നടപടികള്‍ അനിവാര്യം'

ചെമ്മാട് വെഞ്ചാലി പാടത്ത് കൊറ്റിക്കൂട്ടത്തെ വെടിവെച്ചിടുന്നത് വൈല്‍ഡ് ലൈഫ് ഫോട്ടോ ഗ്രാഫര്‍ വിജേഷ് വള്ളിക്കുന്ന് ക്യാമറയില്‍ പകര്‍ത്തിയപ്പോള്‍.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords: Kerala, Malappuram, Birds, Hunting, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia