മന്ത്രിയുടെ ഔദ്യോഗിക പരിപാടി റദ്ദാക്കല്‍ കള്ളപ്പണക്കാര്‍ക്ക് കൂട്ട് നില്‍ക്കാന്‍: ബി ജെ പി

 


കാസര്‍കോട്:(www.kvartha.com 18.11.2016) മന്ത്രി വി എസ് സുനില്‍കുമാറിന്റെ കാസര്‍കോട് ജില്ലയിലെ ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കി കേന്ദ്ര സര്‍ക്കാറിനെതിരെ സമരത്തിന് പോയത് ജനവഞ്ചനയാണെന്ന് ബി ജെ പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത് പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും അവരെ അധികാരത്തിലേറ്റിയ ജനങ്ങളോടുള്ള കടമ നിര്‍വഹിക്കാതെ കള്ളപ്പണക്കാര്‍ക്ക് കൂട്ട് നില്‍ക്കുന്ന സമീപനമാണ് സമരത്തിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

മന്ത്രിയുടെ ഔദ്യോഗിക പരിപാടി റദ്ദാക്കല്‍ കള്ളപ്പണക്കാര്‍ക്ക് കൂട്ട് നില്‍ക്കാന്‍: ബി ജെ പിപിലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ ജന്മശതാബ്ദിയാഘോഷ സമാപനം ഉള്‍പെടെയുള്ള പ്രാധാന്യമേറിയ പരിപാടികള്‍ക്ക് റദ്ദാക്കിയത് പ്രതിഷേധാര്‍ഹമാണ്. കാര്‍ഷിക മേഖല വളരെയേറെ പ്രശ്‌നങ്ങളെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മന്ത്രിയില്‍ നിന്ന് ആശ്വാസകരമായ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിച്ചവരെ നിരാശരാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്.

കള്ളപ്പണക്കാര്‍ക്ക് കൂട്ട് നിന്ന് കേന്ദ്ര സര്‍ക്കാറിനെതിരെ സമരം നടത്തുന്ന ഇടത് വലത് മുന്നണികളുടെ ജനദ്രോഹപരമായ സമീപനത്തെ ജനങ്ങള്‍ ഒറ്റപ്പെടുത്തുമെന്ന് ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.

Keywords : Kasaragod, BJP, Minister, CPM, LDF, Programme, Government, Protest, Kerala, VS Sunil Kumar.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia