BJP Candidates | തൃശൂരില്‍ സുരേഷ് ഗോപി, അനില്‍ ആന്റണി പത്തനംതിട്ടയില്‍, ശോഭ സുരേന്ദ്രന് ആലപ്പുഴയില്‍, തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖര്‍; പി സി ജോര്‍ജ് ആദ്യ പട്ടികയില്‍ ഇടംനേടിയില്ല; ലോക് സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ താമരവിരിയിക്കാന്‍ നിയോഗിക്കപ്പെട്ടവരുടെ പട്ടിക പുറത്തുവിട്ടു
Mar 2, 2024, 20:22 IST
തിരുവനന്തപുരം: (KVARTHA) ലോക് സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ താമരവിരിയിക്കാന്‍ നിയോഗിക്കപ്പെട്ടവരുടെ പട്ടിക പുറത്തുവിട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ വ്യാഴാഴ്ച ചേര്‍ന്ന ബിജെപിയുടെ കേന്ദ്ര തിരഞ്ഞെടുപ്പു സമിതി യോഗത്തിലാണ് ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടികയ്ക്ക് അന്തിമരൂപം നല്‍കിയത്.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗുജറാത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.
കേരളത്തിലെ 20 ലോക്സഭാ സീറ്റുകളില്‍ 12 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. 16 സീറ്റിലാണ് ബിജെപി മത്സരിക്കുന്നത്. ബി ഡി ജെ എസ് നാല് സീറ്റിലും.
ബിജെപി മത്സരിക്കുന്ന നാല് സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. എറണാകുളം, കൊല്ലം, കോട്ടയം, ഇടുക്കി, മാവേലിക്കര, ചാലക്കുടി, ആലത്തൂര്‍, വയനാട് സീറ്റുകളിലാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനുള്ളത്. കോട്ടയം, മാവേലിക്കര, ഇടുക്കി, ചാലക്കുടി സീറ്റുകള്‍ ബിഡിജെഎസിന് നല്‍കിയേക്കും.
പുറത്തുവിട്ടിരിക്കുന്നവയില് അപ്രതീക്ഷിത സ്ഥാനാര്‍ഥികള്‍ ഏറെയില്ല,. മിക്കവയും പ്രതീക്ഷിച്ച പേരുകള്‍ തന്നെയാണ്. എറണാകുളത്ത് മത്സരിക്കുമെന്ന് പ്രതീക്ഷിച്ച അനില്‍ ആന്റണിയെ പത്തനംതിട്ടയില്‍ മത്സരരംഗത്തിറക്കി. പത്തനംതിട്ടയില്‍ മത്സരിക്കാന്‍ അവകാശവാദം ഉന്നയിച്ച പി സി ജോര്‍ജിന് സീറ്റ് ലഭിച്ചില്ല. പാലക്കാടോ, കോഴിക്കോടോ മത്സരിക്കുമെന്ന് പ്രതീക്ഷിച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രനെ ആലപ്പുഴയിലേക്ക് മാറ്റി. കഴിഞ്ഞ തവണ പാലക്കാട് സീറ്റ് പ്രതീക്ഷിച്ച ശോഭയ്ക്ക് ആറ്റിങ്ങല്‍ സീറ്റാണ് ലഭിച്ചത്. ശേഷിക്കുന്ന സ്ഥാനാര്‍ഥികളെ രണ്ടു ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കുമെന്ന് ബിജെപി നേതൃത്വം പറയുന്നു.
മൂന്ന് വനിതാ സ്ഥാനാര്‍ഥികള്‍ ആദ്യ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. എല്‍ഡിഎഫിന് പിന്നാലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപിയും തിരഞ്ഞെടുപ്പ് രംഗത്തേക്ക് ഇറങ്ങുമ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ രണ്ടു ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കാനാണ് സാധ്യത.
നേരത്തെ ഉയര്‍ന്ന ചര്ചകളിലേതുപോലെ ആറ്റിങ്ങലില്‍ വി മുരളീധരനും തൃശൂരില്‍ സുരേഷ് ഗോപിയും തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും സ്ഥാനാര്‍ഥികളായി. തൃശൂരിലും തിരുവനന്തപുരത്തുമാണ് ബിജെപി കൂടുതല്‍ പ്രതീക്ഷ പുലര്‍ത്തുന്നത്. പൊന്നാനിയില്‍ മഹിളാമോര്‍ച സംസ്ഥാന പ്രസിഡന്റ് നിവേദിതാ സുബ്രമണ്യത്തെയാണ് രംഗത്തിറക്കുന്നത്.
പൊന്നാനിയില്‍ മൈനോറിറ്റി മോര്‍ച ദേശീയ വൈസ് പ്രസിഡന്റ് ഡോ.അബ്ദുല്‍ സലാമും വടകരയില്‍ യുവമോര്‍ച സംസ്ഥാന വൈസ് പ്രസിഡന്റ് പ്രഫുല്‍ കൃഷ്ണനെയും രംഗത്തിറക്കി. കാസര്‍കോട് അപ്രതീക്ഷിത സ്ഥാനാര്‍ഥിയെയാണ് നേതൃത്വം പ്രഖ്യാപിച്ചത്. ബ്ലോക് പഞ്ചായത് അംഗവും അധ്യാപികയുമായ എം എല്‍ അശ്വനിയാണ് സ്ഥാനാര്‍ഥി.
കോഴിക്കോട് ജെനറല്‍ സെക്രടറിയും മുതിര്‍ന്ന നേതാവുമായ എംടി രമേശിനെയാണ് പരിഗണിച്ചത്. ബിഡിജെഎസ് നേതാക്കളുമായി ഡെല്‍ഹിയില്‍ ബിജെപി നേതൃത്വം ഞായറാഴ്ച ചര്‍ച നടത്തും. കോട്ടയം, മാവേലിക്കര, ഇടുക്കി, ചാലക്കുടി മണ്ഡലങ്ങളാണ് പാര്‍ടി ആവശ്യപ്പെടുന്നത്. കോട്ടയത്ത് തുഷാര്‍ വെള്ളാപ്പള്ളി മത്സരിച്ചേക്കും. കൊല്ലത്ത് മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ പേര് പരിഗണനയിലുണ്ട്.
* കാസര്‍കോട് എം എല്‍ അശ്വിനി
* കണ്ണൂര്‍- സി രഘുനാഥ്
* പൊന്നാനി - നിവേദിത സുബ്രഹമണ്യന്‍
* വടകര - പ്രഫുല്ല കൃഷ്ണ
* മലപ്പുറം - ഡോ. അബ്ദുല്‍ സലാം
* പാലക്കാട് - സി കൃഷ്ണകുമാര്‍
* തൃശൂര്‍ - സുരേഷ് ഗോപി
* ആലപ്പുഴ - ശോഭാ സുരേന്ദ്രന്
*കോഴിക്കോട് - എം ടി രമേശ്
* പത്തനംതിട്ട - അനില്‍ ആന്റണി
* ആറ്റിങ്ങല്‍ - വി മുരളീധരന്
*തിരുവനന്തപുരം - രാജീവ് ചന്ദ്രശേഖര്‍

Keywords: BJP announced 12 candidates from Kerala; Rajiv Chandrasekhar will contest from Thiruvananthapuram, Thiruvananthapuram, News, BJP, Announced, Candidates, Lok Sabha Election, Politics, BDJS, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.