സിപിഎം- ബിജെപി സംഘര്‍ഷത്തില്‍ നടപടിയെടുത്തില്ല: പോലീസുകാര്‍ക്ക് എം എല്‍ എയുടെ പരസ്യശാസന, വീഡിയോ കാണാം

 


പാലക്കാട് : (www.kvartha.com 13.06.2016) നെല്ലായയില്‍ സിപിഎം - ബിജെപി സംഘര്‍ഷ സാധ്യതയുണ്ടായിട്ടും നടപടിയെടുത്തില്ലെന്നാരോപിച്ച് പോലീസുകാര്‍ക്ക് ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിയുടെ പരസ്യശാസന. സിപിഎം നേതാക്കളുടെ വണ്ടി പിടിക്കാനിറങ്ങുന്ന പോലീസ് എന്തുകൊണ്ട് അക്രമം തടഞ്ഞില്ലെന്ന് പറഞ്ഞായിരുന്നു എംഎല്‍എയുടെ ശാസന.

അതേസമയം പോലീസ് കൃത്യനിര്‍വഹണത്തില്‍ അലംഭാവം കാട്ടിയെന്നാരോപിച്ച് സിപിഎമ്മും ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ആക്രമണം നടത്താന്‍ നേതൃത്വം കൊടുത്തവരില്‍ ഇരുപാര്‍ട്ടികളുടെയും നേതാക്കള്‍ക്ക് പങ്കുണ്ടെന്നാണ് പോലീസിന്റെ വാദം. ചെര്‍പ്പുളശേരി ഗവണ്‍മെന്റ് സ്‌കൂളില്‍ കൊടിമരം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് എബിവിപി - എസ്എഫ് ഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് നെല്ലായയില്‍ കലാപത്തിനിടയാക്കിയത്.

ഇരുചക്രവാഹനങ്ങള്‍ കത്തിച്ചും വീടുകള്‍ ആക്രമിച്ചും പൊന്മുഖത്തെ വായനശാല അഗ്‌നിക്കിരയാക്കിയും അക്രമികള്‍ നഗരത്തില്‍ അഴിഞ്ഞാടി. നെല്ലായ പഞ്ചായത്തിലെ പൊട്ടച്ചിറ, എഴുവന്തല പ്രദേശങ്ങളില്‍ പോലീസ് ഇപ്പോള്‍ ക്യാംപ് ചെയ്യുകയാണ്. സംഭവത്തില്‍ ബിജെപി - ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. നെല്ലായയില്‍ ഇപ്പോള്‍ സ്ഥിതി ശാന്തമാണ്..

സംഭവത്തില്‍ ഒന്‍പതുപേര്‍ ഒളിവിലാണെന്ന് ചെര്‍പ്പുളശേരി പോലീസ് അറിയിച്ചു. സംഘര്‍ഷത്തില്‍ പരിക്കേറ്റ ഏഴ് സിപിഎം പ്രവര്‍ത്തകര്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യാശുപത്രിയില്‍ ചികില്‍സയിലാണ്.

സിപിഎം- ബിജെപി സംഘര്‍ഷത്തില്‍ നടപടിയെടുത്തില്ല: പോലീസുകാര്‍ക്ക് എം എല്‍ എയുടെ പരസ്യശാസന, വീഡിയോ കാണാം

Also Read:
പിലിക്കോട് സ്വദേശി ദുബൈയില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു

Keywords:  BJP, CPM clash ; Shoranur MLA PK Shashi against police, Palakkad, Allegation, CPM, BJP, Police, Attack, Injured, hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia