Ananda Bose | ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദ ബോസ് കേരളത്തില്‍; സ്വീകരിക്കാന്‍ ബിജെപി ജില്ലാ നേതൃത്വം എത്തിയില്ലെന്ന് ആക്ഷേപം

 


കൊച്ചി: (www.kvartha.com) ബംഗാള്‍ ഗവര്‍ണറായി ചുമതലയേറ്റ ശേഷം ആദ്യമായി കേരളത്തിലെത്തിയ സി വി ആനന്ദ ബോസിനെ സ്വീകരിക്കാന്‍ ബിജെപി ജില്ലാ നേതൃത്വം എത്തിയില്ലെന്ന് ആക്ഷേപം. ജില്ലാ പ്രസിഡന്റ് ഉള്‍പെടെയുള്ള പാര്‍ടി ഔദ്യോഗിക പക്ഷ നേതാക്കള്‍ വിട്ടുനിന്നപ്പോള്‍ കെ സുരേന്ദ്രന്‍ വിരുദ്ധ ചേരിയിലെ എ എന്‍ രാധാകൃഷ്ണന്‍, ശോഭാ സുരേന്ദ്രന്‍ തുടങ്ങിയ നേതാക്കള്‍ മാത്രമാണ് നെടുമ്പാശ്ശേരിയിലെത്തി ആനന്ദ ബോസിനെ സ്വീകരിച്ചത്.

ഭരണഘടനാ പദവിയിലുള്ള ഒരാളെ സ്വീകരിക്കാന്‍ വരേണ്ട കാര്യമില്ലെന്ന് പറഞ്ഞ് പാര്‍ടിക്ക് തടി തപ്പാമെങ്കിലും ബിജെപി ഔദ്യോഗിക ചേരിക്കെതിരെ നിലപാട് സ്വീകരിക്കുന്ന എ എന്‍ രാധാകൃഷ്ണനും ശോഭാ സുരേന്ദ്രനും ഇതോടുകൂടി സ്വീകരണത്തില്‍ ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തു. ഗവര്‍ണറായ ശേഷം ആദ്യമായി കേരളത്തിലെത്തിയ ആനന്ദ ബോസിന് ഔദ്യോഗിക പക്ഷത്തിനൊപ്പമല്ലാത്ത നേതാക്കള്‍ ഊഷ്മളമായ സ്വീകരണം തന്നെയാണ് നല്‍കിയത്.

Ananda Bose | ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദ ബോസ് കേരളത്തില്‍; സ്വീകരിക്കാന്‍ ബിജെപി ജില്ലാ നേതൃത്വം എത്തിയില്ലെന്ന് ആക്ഷേപം


അതേസമയം, ആനന്ദബോസിനെ സ്വീകരിക്കാന്‍ ജില്ലാ പ്രസിഡന്റ് ഷൈജു എത്താതിരുന്ന വിഷയം പാര്‍ടിക്കുള്ളിലും വന്‍ ചര്‍ചയായിട്ടുണ്ട്. കെ സുരേന്ദ്രനോട് അനുഭാവമുള്ള നേതാവ് കൂടിയാണ് ഷൈജു. സുരേന്ദ്രനുമായി ബന്ധപ്പെട്ട കുഴല്‍പ്പണക്കേസ് സംബന്ധിച്ച റിപോര്‍ടുകള്‍ ആനന്ദ ബോസ് നേരത്തെ കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായുള്ള വാര്‍ത്തകള്‍ വന്നിരുന്നു. അതിന്റെ കൂടി പശ്ചാത്തലത്തിലാകും അദ്ദേഹത്തെ ഔദ്യോഗിക പക്ഷം അവഗണിച്ചതെന്നാണ് പാര്‍ടിക്കുള്ളില്‍ ഒരു വിഭാഗം ചര്‍ചചെയ്യുന്നത്.

Keywords: BJP district leadership did not come to receive Governor CV Ananda Bose, Kochi, News, Politics, BJP, K Surendran, Allegation, Leaders, Governor, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia