Sandeep Warrier | ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്ന് സന്ദീപ് വാര്യരെ മാറ്റി
കോട്ടയം: (www.kvartha.com) സന്ദീപ് വാര്യരെ ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്ന് മാറ്റി. ബിജെപി കോര്‍ കമിറ്റി യോഗത്തിന് ശേഷം സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സന്ദീപ് വാര്യരെ നീക്കിയത് പാര്‍ടിയുടെ സംഘടനാ കാര്യമാണെന്ന് കെ സുരേന്ദ്രന്‍ വിശദീകരിച്ചു. എന്തിന് മാറ്റി എന്നത് വിശദീകരിക്കേണ്ട കാര്യമില്ല. വക്താവ് സ്ഥാനത്തെ കുറിച്ച് പാര്‍ടിക്ക് ചില കാഴ്ചപ്പാടുകളുണ്ടെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി.
പാര്‍ടിയുടെ പേരില്‍ പണപ്പിരിവ് നടത്തിയെന്ന ആരോപണങ്ങളെ തുടര്‍ന്നാണ് നടപടി എന്ന് റിപോര്‍ടുകളുണ്ടെങ്കിലും ഇക്കാര്യം സംസ്ഥാന നേതൃത്വം സ്ഥിരീകരിച്ചിട്ടില്ല. സന്ദീപ് വാര്യര്‍ക്കെതിരെ നാല് ജില്ലാ പ്രസിഡന്റുമാര്‍ പരാതി നല്‍കിയെന്ന റിപോര്‍ടുകളും പുറത്തു വന്നിരുന്നു.
Keywords: Kottayam, News, Kerala, BJP, Politics, BJP expells Sandeep Warrier as state spokesperson.