ബിജെപി ഫാസിസ്റ്റ് പാര്‍ടി; ചെറുക്കാനുള്ള ശക്തമായ പോരാട്ടം നടത്തുമെന്ന് പ്രകാശ് കാരാട്ട്
Apr 9, 2022, 23:16 IST
കണ്ണൂര്‍: (www.kvartha.com 09.04.2022) കേന്ദ്രത്തില്‍ ഭരണം നടത്തുന്ന ബിജെപി ഫാസിസ്റ്റ് പാര്‍ടിയാണെന്നും അവരെ ചെറുക്കാനാകുംവിധം ശക്തമായ പോരാട്ടത്തിന് പാര്‍ടിയെ സജ്ജമാക്കുകയാണ് പാര്‍ടി കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു.
കണ്ണൂരില്‍ പാര്‍ടി പരിപാടിയെ കുറിച്ചു വിശദീകരിക്കുന്നിനായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിട്ടുവീഴ്ചയില്ലാതെ സംഘപരിവാറിനെ ചെറുത്തേ സിപിഎമിന് മുന്നോട്ടുപോകാനാകൂ. കേരളത്തില്‍ സംഘപരിവാറിനെ ചെറുക്കാനാകുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളിലും ആശയപരവും രാഷ്ട്രീയപരവും സംഘടനാപരവുമായി സംഘപരിവാറിനെ നേരിടാനാകുന്ന സംഘടനാശേഷി ഉയര്‍ത്തണം. പല പാര്‍ടികളും സംഘപരിവാറിനെ ചെറുക്കുന്ന കാര്യത്തില്‍ ആടിക്കളിക്കുകയാണ്.
ഇതില്‍നിന്ന് വ്യത്യസ്തമായി ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ് സിപിഎം ലക്ഷ്യമിടുന്നത്. എന്നാല്‍ ഇടതു പാര്‍ടികളുടെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന സഖ്യത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ കൂട്ടില്ലെന്നും ജനാധിപത്യധ്വംസനമാണ് അവര്‍ ബംഗാളില്‍ അധികാരത്തില്‍ വന്നതിനു ശേഷം സിപിഎം പ്രവര്‍ത്തകരെ വേട്ടയാടുകയാണെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.
കഴിഞ്ഞ പാര്‍ടി കോണ്‍ഗ്രസിനുശേഷമുള്ള സിപിഎമിന്റെ സംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ സ്വയം വിമര്‍ശനപരമായി വിലയിരുത്തുന്ന റിപോര്‍ടാണ് പാര്‍ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ചത്. കേന്ദ്ര കമിറ്റിയുടെയും പിബിയുടെയും പ്രവര്‍ത്തനങ്ങളാണ് റിപോര്‍ടില്‍ വിലയിരുത്തിയത്. കഴിഞ്ഞ പാര്‍ടി കോണ്‍ഗ്രസില്‍ ലക്ഷ്യമിട്ട പല പരിപാടികളും ഏറ്റെടുക്കുന്നതില്‍ വീഴ്ച വന്നിട്ടുണ്ട്. കോവിഡ് അടച്ചിടലും നിയന്ത്രണങ്ങളും ഇതിന് കാരണമായെന്നും കാരാട്ട് പറഞ്ഞു. കേരളത്തിലൊഴികെ മറ്റിടങ്ങളില്‍ അംഗത്വം കുറഞ്ഞിട്ടുണ്ട്. ഇതു കോവിഡ് കാലമായതിനാല്‍ പുതുക്കാന്‍ കഴിയാഞ്ഞതാണെന്ന് കാരാട്ട് പറഞ്ഞു.

Keywords: News, Kerala, Kannur, Top-Headlines, BJP, Prakash Karat, CPM, Central Government, Fascist Party, BJP Fascist Party; Prakash Karat says he will fight hard to fight back.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.