തിരുവനന്തപുരം: (www.kvartha.com 27.01.2015) ധനമന്ത്രി കെ.എം മാണിയുടെ രാജിയാവശ്യപ്പെട്ട് നടത്തിയ ബിജെപി ഹര്‍ത്താലില്‍ ഇതുവരെ അക്രമസംഭവങ്ങളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. ഹര്‍ത്താല്‍ പൊതുവെ സമാധാനപരമായിരുന്നു. ഞായര്‍, റിപ്പബ്ലിക് ദിനം തുടങ്ങിയ അവധികള്‍ക്കു ശേഷം വന്ന ഹര്‍ത്താലിനോട് വെക്കേഷന്‍ സമാനമായ മനോഭാവമാണ് പലരും പ്രകടമാക്കിയത്.
കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍, ഓട്ടോ, ടാക്‌സികള്‍ എന്നിവ റോഡിലിറങ്ങിയില്ല.
തെക്കന്‍ കേരളത്തില്‍ ഹര്‍ത്താല്‍ സമാധാനപരം. പൊതുഗതാഗത സംവിധാനം പൂര്‍ണമായും തടസപ്പെട്ടു. ഇരുചക്രവാഹനങ്ങളും ചുരുക്കം സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങി. ഇതര സംസ്ഥാനങ്ങളില്‍ നിന്നടക്കം തിരുവനന്തപുരം തമ്പാനൂര്‍ റയില്‍വേ സ്‌റ്റേഷനില്‍ എത്തിയ യാത്രക്കാര്‍ക്ക് പോലീസ് വാഹനങ്ങള്‍ തുണയായി.
നെയ്യാറ്റിന്‍കര താലൂക്ക് ഓഫിസില്‍ ചെറിയ തോതില്‍ സംഘര്‍ഷമുണ്ടായി. ജോലിക്കെത്തിയവരെ മടക്കിഅയക്കാന്‍ ഹര്‍ത്താല്‍ അനുകൂലികള്‍ നടത്തിയ ശ്രമമാണ് സംഘര്‍ഷത്തിന് കാരണമായത്.
Keywords: Kerala, BJP, Harthal, KM Mani, Resignation,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.