BJP Account| മോദി മാജിക്കില്‍ കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ ബിജെപി, ഇനിയും രണ്ട് തവണ പ്രധാനമന്ത്രിയെത്തും
Jan 12, 2024, 10:45 IST
/നവോദിത്ത് ബാബു
കണ്ണൂര്‍: (KVARTHA) കേരളത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുന്‍ നിര്‍ത്തി ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനാവുമോയെന്ന പരിശ്രമത്തിനിറങ്ങി ബിജെപി സംസ്ഥാന നേതൃത്വം. പാര്‍ട്ടിയെ സംബന്ധിച്ചിടുത്തോളം ഇതു ഒരു സീറ്റെങ്കിലും നേടാനുള്ള ലാസ്റ്റ് ചാന്‍സാണ്. തൃശൂര്‍ സീറ്റിലൂടെ കേരളത്തില്‍ ലോക് സഭയിലേക്ക് അക്കൗണ്ട് തുറക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്.
ബിജെപി സുരേഷ് ഗോപിയുടെ വ്യക്തി പ്രഭാവം, പ്രധാനമന്ത്രിയുടെ തുടര്‍ച്ചയായുള്ള സാന്നിധ്യം, ക്രിസ്ത്യന്‍ വോട്ടര്‍മാരുടെ പിന്തുണയെന്നിവ തുണയ്ക്കുമെന്നാണ് വിശ്വാസം. തെരഞ്ഞെടുപ്പിന് മുന്നോടിയായി രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും കേരളത്തിലെത്തുന്ന പ്രധാനമന്ത്രിയുടെ കൊച്ചി റോഡ് ഷോ വലിയ പരിപാടിയാക്കി മാറ്റാനാണ് പാര്‍ട്ടിയുടെ നീക്കം. അടുത്ത മാസം തിരുവനന്തപുരത്തും മോദിയെ കൊണ്ടുവരാനാണ് ശ്രമം.
ദേശീയതലത്തിലെന്ന പോലെ കേരളത്തിലും ബിജെപിയുടെ എല്ലാ പ്രതീക്ഷകളും മോദിയിലാണ്. കൊച്ചിയില്‍ യുവാക്കളുമായുള്ള സംവാദം, തൃശൂരില്‍ വനിതാ സംഗമം, ഇനി വീണ്ടും കൊച്ചിയില്‍ റോഡ് ഷോക്ക് പിന്നാലെ ശക്തികേന്ദ്ര ഇന്‍ചാര്‍ജുമാരുടെ യോഗം വിളിച്ചിരിക്കുകയാണ് പാര്‍ട്ടി. 2019 ലെ വിജയത്തിന് ശേഷം മോദി ആദ്യം വന്നത് ഗുരുവായൂര്‍ ക്ഷേത്രത്തിലാണ്. ഇത്തവണ തെരഞ്ഞെടുപ്പിന് മുമ്പ് ഗുരുവായൂരില്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനായി മോദിയെത്തും. ടാഗ് ലൈന്‍ ആക്കിമാറ്റിയ മോദിയുടെ ഗ്യാരന്റിയിലൂടെ വികസനം ഉയര്‍ത്തിയാണ് ബിജെപി തെരഞ്ഞെടുപ്പിലേക്കിറങ്ങുന്നത്. മോദിമയത്തില്‍ എതിരാളികളുടെ പ്രചാരണങ്ങളെ മറികടക്കാമെന്നാണ് കണക്ക് കൂട്ടല്‍.
ജനുവരി 16, 17 തിയ്യതികളിലെ സന്ദര്‍ശനത്തിന് പിന്നാലെ അടുത്ത മാസം പ്രധാനമന്ത്രിയുടെ റോഡ് ഷോ തലസ്ഥാനത്തും സംഘടിപ്പിക്കാനാണ് സംസ്ഥാന നേതാക്കളുടെ ശ്രമം. മോദി പ്രതിച്ഛായയിലാണ് പ്രതീക്ഷയെങ്കിലും അത് വോട്ടാക്കി മാറ്റുന്ന പൊതുസമ്മതരായ സ്ഥാനാര്‍ത്ഥികളെ കൂടി കണ്ടെത്തലാണ് പാര്‍ട്ടിക്ക് മുന്നിലെ വെല്ലുവിളി. സിനിമാനടന്മാരെയും സാംസ്ക്കാരിക പ്രവര്‍ത്തകരെയെല്ലാം കൊണ്ട് വരാനുള്ള ശ്രമവും അണിയറയില്‍ സജീവമാണ്.
Keywords: News, Kerala, Kerala-News, Politics, Politics-News, Politics, Party, Political Party, Narendra Modi, Prime Minister, PM, Lok Sabha, BJP, Suresh Gopi, Kerala, Thrissur Seat, Congress, Telangana, Karnataka, Actress, Actor, Tagline, Kannur, BJP is hoping to open an account to Lok Sabha in Kerala through Thrissur seat.

സഭാ നേതൃത്വത്തിന്റെ പിന്തുണ ഉറപ്പാക്കലും മോദിവഴി തന്നെയാണ്. സന്ദര്‍ശനങ്ങളിലെല്ലാം സഭാ നേതൃത്വവുമായുള്ള ചര്‍ച്ചകളും പ്രധാന അജണ്ടയായി തുടരുകയാണ്. ദക്ഷിണേന്ത്യ പിടിക്കല്‍ പര്‍ട്ടിയുടെ പ്രധാന അജണ്ടയാണ്. കര്‍ണ്ണാടകയ്ക്ക് പിന്നാലെ തെലങ്കാനയിലും കോണ്‍ഗ്രസ് അധികാരത്തിലെത്തിയതോടെ ബിജെപി ദക്ഷിണേന്ത്യയില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നുണ്ട് അതില്‍ തന്നെ ഒരു സീറ്റുമില്ലാത്തെ കേരളത്തില്‍ മോദി വഴി വലിയ അത്ഭുതങ്ങളാണ് പ്രതീക്ഷിക്കുന്നത്. 2019 ല്‍ 15.53 ആയിരുന്നു കേരളത്തിലെ പാര്‍ട്ടിയുടെ വോട്ട് വിഹിതം. പക്ഷെ ഇതിന്റെ ഇരട്ടിയിലേറെ ശതമാനം പേര് മോദിയെന്ന നേതാവിനെ പിന്തുണക്കുന്നുവെന്നാണ് അടുത്തിടെ പാര്‍ട്ടി നടത്തിയൊരു സര്‍വ്വേയിലെ കണക്ക്.
ജനുവരി 16, 17 തിയ്യതികളിലെ സന്ദര്‍ശനത്തിന് പിന്നാലെ അടുത്ത മാസം പ്രധാനമന്ത്രിയുടെ റോഡ് ഷോ തലസ്ഥാനത്തും സംഘടിപ്പിക്കാനാണ് സംസ്ഥാന നേതാക്കളുടെ ശ്രമം. മോദി പ്രതിച്ഛായയിലാണ് പ്രതീക്ഷയെങ്കിലും അത് വോട്ടാക്കി മാറ്റുന്ന പൊതുസമ്മതരായ സ്ഥാനാര്‍ത്ഥികളെ കൂടി കണ്ടെത്തലാണ് പാര്‍ട്ടിക്ക് മുന്നിലെ വെല്ലുവിളി. സിനിമാനടന്മാരെയും സാംസ്ക്കാരിക പ്രവര്‍ത്തകരെയെല്ലാം കൊണ്ട് വരാനുള്ള ശ്രമവും അണിയറയില്‍ സജീവമാണ്.
Keywords: News, Kerala, Kerala-News, Politics, Politics-News, Politics, Party, Political Party, Narendra Modi, Prime Minister, PM, Lok Sabha, BJP, Suresh Gopi, Kerala, Thrissur Seat, Congress, Telangana, Karnataka, Actress, Actor, Tagline, Kannur, BJP is hoping to open an account to Lok Sabha in Kerala through Thrissur seat.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.