സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വം: ബിജെപിയില്‍ അടിയൊഴുക്ക്; അടി
Jul 21, 2015, 11:15 IST
തിരുവനന്തപുരം: (www.kvartha.com 21.07.2015) കേന്ദ്ര ചലച്ചിത്ര വികസന കോര്‍പറേഷന്‍ സുരേഷ് ഗോപിയെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ വിജയസാധ്യതയുള്ള മണ്ഡലത്തില്‍ മത്സരിപ്പിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം.
എന്നാല്‍ സുരേഷ് ഗോപി എവിടെ മത്സരിച്ചാലും കേരളത്തിലെല്ലായിടത്തും നായര്‍ സമുദായത്തിലെ ബഹുഭൂരിപക്ഷം ബിജെപിക്ക് എതിരാകുമെന്ന് പാര്‍ട്ടിയിലെ പ്രമുഖ നേതാക്കള്‍. കേരള ബിജെപിയിലെ ഒരു വിഭാഗം സുരേഷ് ഗോപിക്കു വേണ്ടിയും മറ്റൊരു വിഭാഗം എതിരേയും ശക്തമായ നിലപാടെടുത്തിരിക്കുന്നു. സുരേഷ് ഗോപിയെച്ചൊല്ലിയുള്ള ഈ ഭിന്നതയാണ് അരുവിക്കര ഉപതെരഞ്ഞെടുപ്പിലെ മിന്നുന്ന പ്രകടനത്തിനു ശേഷം കേരളത്തിലെ ബിജെപിയിലെ പ്രധാന അടിയൊഴുക്ക്.
സുരേഷ് ഗോപി വിരുദ്ധരായി ആര്‍എസ്എസും രംഗത്തെത്തിയിട്ടുണ്ട്. അരുവിക്കരയില്‍ പ്രചാരണ രംഗത്ത് സുരേഷ് ഗോപി ഇറങ്ങിയത് വലിയ നേട്ടമായാണ് സംസ്ഥാന നേതാക്കളില്‍ ഒരു വിഭാഗം പ്രചരിപ്പിക്കുന്നത്. അതിലും എതിര്‍പ്പുള്ളവരുണ്ട്. ഒ രാജഗോപാലിന്റെ വ്യക്തിത്വം, ബിജെപിയുടെ ചിട്ടയായ പ്രവര്‍ത്തനം, എസ്എന്‍ഡിപി പിന്തുണ എന്നിവയാണ് വോട്ടായി മാറിയതെന്ന് അവര്‍ വാദിക്കുന്നു. അരുവിക്കര തെരഞ്ഞെടുപ്പുദിവസം ചങ്ങനാശേരിയിലെ എന്‍എസ്എസ് ആസ്ഥാത്തെത്തിയ സുരേഷ് ഗോപിയെ ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ മടക്കിയയച്ചതിനെതിരേ ചില പ്രദേശങ്ങളില്‍ പ്രതിഷേധങ്ങളുയര്‍ന്നെങ്കിലും സമുദായ വികാരം അതിനൊപ്പം നിന്നില്ല എന്നാണ് ആര്‍എസ്എസ് വിലയിരുത്തല്‍.
ചില കരയോഗങ്ങളെക്കൊണ്ട് പ്രകടനങ്ങള്‍ സംഘടിപ്പിച്ചത് ബിജെപിയാണെന്നു വ്യക്തമാവുകയും ചെയ്തു. വളരെ വേഗംതന്നെ എന്‍എസ്എസ് നേതൃത്വം ഇതെല്ലാം അമര്‍ച്ച ചെയ്യുകയും നിയന്ത്രണം തിരിച്ചുപിടിക്കുകയും ചെയ്തതായും ആര്‍എസ്എസ് ചൂണ്ടിക്കാട്ടുന്നു. ബജറ്റ് സമ്മേളന സ്ഥലത്തേക്കു സുരേഷ് ഗോപി അനവസരത്തില്‍ കയറിച്ചെന്നപ്പോള്‍ സ്‌നേഹപൂര്‍വം മടക്കി അയയ്ക്കുക മാത്രമാണു ചെയ്തതെന്ന സുകുമാരന്‍ നായരുടെ വിശദീകരണമാണ് ഇപ്പോള്‍ സമുദായം വിശ്വസിക്കുന്നത്. സുരേഷ് ഗോപിയോട് ഒരു സിനിമാ താരം എന്നതിലപ്പുറം സമുദായത്തിനു പ്രത്യേക സ്‌നേഹവുമില്ല. ഇഷ്ടക്കുറവ് ഇപ്പോള്‍ ഉണ്ടായിട്ടുമുണ്ട്.
ഇതൊക്കച്ചൂണ്ടിക്കാട്ടിയാണ് സുരേഷ് ഗോപി മത്സരിക്കുന്നതിന് സംസ്ഥാന ആര്‍എസ്എസ്
ഘടകവും ബിജെപിയിലെ ഒരു വിഭാഗവും എതിര്‍ക്കുന്നത്. എന്നാല്‍ സുരേഷ് ഗോപി പ്രശ്‌നം എന്‍എസ്എസുമായി പറഞ്ഞുതീര്‍ത്താല്‍ സുരേഷ് ഗോപിതന്നെയായിരിക്കും അടുത്ത തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് കേരളത്തില്‍ കിട്ടാവുന്ന മികച്ച ഒരു സ്ഥാനാര്‍ത്ഥി എന്ന വാദമാണ് കേന്ദ്ര നേതൃത്വത്തിന്റേത്.
ആ വാദത്തില്‍ സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്റെയും അദ്ദേഹവുമായി അടുപ്പമുള്ളവരുടെയും സ്വാധീനവുമുണ്ടത്രേ.
കേരളത്തിലെ ആര്‍എസ്എസ് നേതാക്കളില്‍ പ്രമുഖരുടെ കൂടി അഭിപ്രായങ്ങള്‍ കേട്ട ശേഷം ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ ആയിരിക്കും അന്തിമ തീരുമാനമെടുക്കുക. അതാകട്ടെ വൈകാതെ ഉണ്ടാവുകയും ചെയ്യും. മുന്‍കൂട്ടി കാര്യങ്ങള്‍ തീരുമാനിച്ച് തയ്യാറെടുപ്പു തുടങ്ങാനാണ് ഷായുടെ നിര്‍ദേശം.
Also Read: പെരുന്നാളിന് വസ്ത്രമെടുക്കാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ 15 കാരനെ കാണാതായി
Keywords: BJP Kerala Unit 'SPLIT' on Suresh Gopi, Thiruvananthapuram, Election, O Rajagopal, Controversy, Kerala.
എന്നാല്‍ സുരേഷ് ഗോപി എവിടെ മത്സരിച്ചാലും കേരളത്തിലെല്ലായിടത്തും നായര്‍ സമുദായത്തിലെ ബഹുഭൂരിപക്ഷം ബിജെപിക്ക് എതിരാകുമെന്ന് പാര്‍ട്ടിയിലെ പ്രമുഖ നേതാക്കള്‍. കേരള ബിജെപിയിലെ ഒരു വിഭാഗം സുരേഷ് ഗോപിക്കു വേണ്ടിയും മറ്റൊരു വിഭാഗം എതിരേയും ശക്തമായ നിലപാടെടുത്തിരിക്കുന്നു. സുരേഷ് ഗോപിയെച്ചൊല്ലിയുള്ള ഈ ഭിന്നതയാണ് അരുവിക്കര ഉപതെരഞ്ഞെടുപ്പിലെ മിന്നുന്ന പ്രകടനത്തിനു ശേഷം കേരളത്തിലെ ബിജെപിയിലെ പ്രധാന അടിയൊഴുക്ക്.
സുരേഷ് ഗോപി വിരുദ്ധരായി ആര്‍എസ്എസും രംഗത്തെത്തിയിട്ടുണ്ട്. അരുവിക്കരയില്‍ പ്രചാരണ രംഗത്ത് സുരേഷ് ഗോപി ഇറങ്ങിയത് വലിയ നേട്ടമായാണ് സംസ്ഥാന നേതാക്കളില്‍ ഒരു വിഭാഗം പ്രചരിപ്പിക്കുന്നത്. അതിലും എതിര്‍പ്പുള്ളവരുണ്ട്. ഒ രാജഗോപാലിന്റെ വ്യക്തിത്വം, ബിജെപിയുടെ ചിട്ടയായ പ്രവര്‍ത്തനം, എസ്എന്‍ഡിപി പിന്തുണ എന്നിവയാണ് വോട്ടായി മാറിയതെന്ന് അവര്‍ വാദിക്കുന്നു. അരുവിക്കര തെരഞ്ഞെടുപ്പുദിവസം ചങ്ങനാശേരിയിലെ എന്‍എസ്എസ് ആസ്ഥാത്തെത്തിയ സുരേഷ് ഗോപിയെ ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ മടക്കിയയച്ചതിനെതിരേ ചില പ്രദേശങ്ങളില്‍ പ്രതിഷേധങ്ങളുയര്‍ന്നെങ്കിലും സമുദായ വികാരം അതിനൊപ്പം നിന്നില്ല എന്നാണ് ആര്‍എസ്എസ് വിലയിരുത്തല്‍.
ചില കരയോഗങ്ങളെക്കൊണ്ട് പ്രകടനങ്ങള്‍ സംഘടിപ്പിച്ചത് ബിജെപിയാണെന്നു വ്യക്തമാവുകയും ചെയ്തു. വളരെ വേഗംതന്നെ എന്‍എസ്എസ് നേതൃത്വം ഇതെല്ലാം അമര്‍ച്ച ചെയ്യുകയും നിയന്ത്രണം തിരിച്ചുപിടിക്കുകയും ചെയ്തതായും ആര്‍എസ്എസ് ചൂണ്ടിക്കാട്ടുന്നു. ബജറ്റ് സമ്മേളന സ്ഥലത്തേക്കു സുരേഷ് ഗോപി അനവസരത്തില്‍ കയറിച്ചെന്നപ്പോള്‍ സ്‌നേഹപൂര്‍വം മടക്കി അയയ്ക്കുക മാത്രമാണു ചെയ്തതെന്ന സുകുമാരന്‍ നായരുടെ വിശദീകരണമാണ് ഇപ്പോള്‍ സമുദായം വിശ്വസിക്കുന്നത്. സുരേഷ് ഗോപിയോട് ഒരു സിനിമാ താരം എന്നതിലപ്പുറം സമുദായത്തിനു പ്രത്യേക സ്‌നേഹവുമില്ല. ഇഷ്ടക്കുറവ് ഇപ്പോള്‍ ഉണ്ടായിട്ടുമുണ്ട്.
ഇതൊക്കച്ചൂണ്ടിക്കാട്ടിയാണ് സുരേഷ് ഗോപി മത്സരിക്കുന്നതിന് സംസ്ഥാന ആര്‍എസ്എസ്
ആ വാദത്തില്‍ സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്റെയും അദ്ദേഹവുമായി അടുപ്പമുള്ളവരുടെയും സ്വാധീനവുമുണ്ടത്രേ.
കേരളത്തിലെ ആര്‍എസ്എസ് നേതാക്കളില്‍ പ്രമുഖരുടെ കൂടി അഭിപ്രായങ്ങള്‍ കേട്ട ശേഷം ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ ആയിരിക്കും അന്തിമ തീരുമാനമെടുക്കുക. അതാകട്ടെ വൈകാതെ ഉണ്ടാവുകയും ചെയ്യും. മുന്‍കൂട്ടി കാര്യങ്ങള്‍ തീരുമാനിച്ച് തയ്യാറെടുപ്പു തുടങ്ങാനാണ് ഷായുടെ നിര്‍ദേശം.
Also Read: പെരുന്നാളിന് വസ്ത്രമെടുക്കാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ 15 കാരനെ കാണാതായി
Keywords: BJP Kerala Unit 'SPLIT' on Suresh Gopi, Thiruvananthapuram, Election, O Rajagopal, Controversy, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.