ആലപ്പുഴയില്‍ ബി ജെ പി നേതാവിനെ വെട്ടിക്കൊന്നു

 


ആലപ്പുഴ: (www.kvartha.com 29/01/2015) ആലപ്പുഴയില്‍ ബിജെപി നേതാവിനെ വെട്ടിക്കൊന്നനിലയില്‍ കൊണപ്പെട്ടു. ബിജെപി ആലപ്പുഴ മണ്ഡലം സെക്രട്ടറി വേണുഗോപാലിനെ(46) യാണ് വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ ആറു മണിയോടെ പരിസരവാസികളാണ് കലവൂര്‍ ഐടി കോളനിയിലെ വീടിനു മുന്നില്‍ രക്തത്തില്‍ കുളിച്ചനിലയില്‍ വേണുവിന്റെ മൃതദേഹം കണ്ടെത്തിയത്.

ബിജെപി ആലപ്പുഴ മണ്ഡലം സെക്രട്ടറി മണ്ണഞ്ചേരി പഞ്ചായത്ത് ഇരുപത്തിയൊന്നാം വാര്‍ഡ് പുതുവേ വെളിയില്‍ ഗോപിനാഥന്‍ പിള്ളയുടെ മകനാണ് വേണുഗോപാല്‍. രണ്ട് വര്‍ഷം മുമ്പ് സിപിഎം പ്രവര്‍ത്തകന്‍ യെമ്മാച്ചനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് വേണുഗോപാല്‍.

യെമ്മാച്ചനെ കൊലപ്പെടുത്തിയതിലുള്ള വൈരാഗ്യമാകാം കൊലപാതകത്തിനു പിന്നിലെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. അതേസമയം അക്രമികളെക്കുറിച്ചുള്ള യാതൊരു  വിവരവും പോലീസിന് ഇതുവരെ ലഭിച്ചിട്ടില്ല.  വേണുഗോപാലിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
ആലപ്പുഴയില്‍ ബി ജെ പി നേതാവിനെ വെട്ടിക്കൊന്നു
പ്രദേശത്ത് ബിജെപി ഹര്‍ത്താലും പ്രഖ്യാപിച്ചിട്ടുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സംഘത്തെയാണ് സ്ഥലത്ത് വിന്യസിപ്പിച്ചിട്ടുള്ളത്. മാരാരിക്കുളം സിഐ കെജി അനീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സുരക്ഷാ ചുമതല വഹിക്കുന്നത്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
നായ കുറുകെ ചാടിയപ്പോള്‍ സ്‌കൂട്ടറില്‍ നിന്നും വീണ് പരിക്കേറ്റ ഭര്‍തൃമതി മരിച്ചു
Keywords:  BJP leader hacked to death in Alappuzha, House, Son, Police, CPM, Protection, Harthal, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia