മരം മുറികേസ്; ഹൈകോടതിയില്‍ നിന്നും രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങിയതോടെ സര്‍കാരിന്റെ തനിനിറം പുറത്തായെന്ന് കെ സുരേന്ദ്രന്‍
Jul 27, 2021, 17:09 IST
തിരുവനന്തപുരം: (www.kvartha.com 27.07.2021) മുട്ടില്‍ മരം മുറികേസില്‍ ഹൈകോടതിയില്‍ നിന്നും രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങിയതോടെ സംസ്ഥാന സര്‍കാരിന്റെ തനിനിറം പുറത്തായെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. മരംമുറിയുമായി ബന്ധപ്പെട്ട് 14 കോടിയുടെ നഷ്ടമുണ്ടായെന്നും 701 കേസുകള്‍ എടുത്തിട്ടുണ്ടെന്നും സര്‍കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഇത്രയും കൂടുതല്‍ കേസ് എടുത്തിട്ടും ഒരാളെയും അറസ്റ്റ് ചെയ്യാത്തത് സര്‍ക്കാരിന്റെ അനാസ്ഥയാണെന്നാണ് കോടതി പരാമര്‍ശത്തിലൂടെ വ്യക്തമാകുന്നതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
സര്‍കാര്‍ സ്‌പോണ്‍സേര്‍ഡ് അഴിമതിയാണ് മരംമുറിയെന്ന് ബിജെപി പറഞ്ഞത് ഹൈകാടതിയും അംഗീകരിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പിലെ പണം സമാഹാരം ലക്ഷ്യമിട്ടാണ് ഒന്നാം പിണറായി സര്‍കാരിന്റെ അവസാന കാലത്ത് വിവാദ ഉത്തരവ് പുറപ്പെടുവിപ്പിച്ചത്. റവന്യൂ വകുപ്പിനും വനംവകുപ്പിനും മാത്രമല്ല മുഖ്യമന്ത്രിയുടെ ഓഫീസിനും ഇതില്‍ പങ്കുണ്ട്. സിപിഎമ്മും സിപിഐയും രെഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഈ പണം ചിലവഴിച്ചിട്ടുണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
ഇതെല്ലാം സംസ്ഥാന സര്‍കാരിന്റെ കീഴിലുള്ള അന്വേഷണ ഏജന്‍സികള്‍ അന്വേഷിച്ചാല്‍ പുറത്ത് വരില്ല. തിങ്കളാഴ്ചയ്ക്ക് മുദ്രവെച്ച കവറില്‍ കേസ് അന്വേഷണത്തിന്റെ വിവരങ്ങള്‍ കോടതിക്ക് കൈമാറാനുള്ള നിര്‍ദേശം സര്‍കാരിന് കനത്ത തിരിച്ചടിയാണെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി.
Keywords: Thiruvananthapuram, News, Kerala, K Surendran, BJP, Politics, Court, Case, BJP leader K surendran against Government
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.