കണ്ണൂര്‍: സൂര്യനെല്ലി കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ പി.ജെ. കുര്യന്‍ രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനം രാജിവയ്ക്കണമെന്നു ബി.ജെ.പി. വക്താവ് പ്രകാശ് ജാവഡേക്കര്‍. കേസില്‍ പുനരന്വേഷണം നടത്തണമെന്നും ബി.ജെ.പി. ആവശ്യപ്പെട്ടു. ബി.ജെ.പി. സംസ്ഥാന നേതൃത്വവുമായി കൂടിയാലോചിച്ച ശേഷമാണ് രാജി ആവശ്യപ്പെടാന്‍ തീരുമാനിച്ചതെന്ന് ജാവഡേക്കര്‍ അറിയിച്ചു.
എന്നാല്‍ കുര്യനെതിരെ കഴിഞ്ഞ 17 വര്‍ഷമായി നടക്കുന്ന ദുഷ്പ്രചാരണങ്ങള്‍ കുടുംബത്തെ ഏറെ തളര്‍ത്തിയെന്നും കുര്യനും ഒരു കുടംബമുണ്ടെന്ന് ഓര്‍ക്കണമെന്നും ഭാര്യ സൂസന്‍ കുര്യന്‍. ഒരു പുരുഷനെ ഏറ്റവും കൂടുതല്‍ അടുത്തറിയുന്നത് അദ്ദേഹത്തിന്റെ ഭാര്യയാണെന്നും തന്റെ ഭര്‍ത്താവിനെതിരെ സൂര്യനെല്ലി പെണ്‍കുട്ടി ആരോപണം ഉന്നയിച്ചപ്പോള്‍ അത് ശരിയല്ലെന്നു ആദ്യമെ അറിയാവുന്ന വ്യക്തി താനാണെന്നും സൂസന്‍ കുര്യന്‍ പറഞ്ഞു.
പെണ്‍കുട്ടി തന്നെ പീഡിപ്പിച്ചെന്ന് പറയുന്ന ദിവസം അതായത് 1996 ഫെബ്രുവരി 19ന് ചങ്ങനാശേരിയില്‍ നിന്നും രാത്രി 9.30ന് കുര്യന്‍ വീട്ടിലെത്തി എന്നോടൊപ്പം അത്താഴം കഴിച്ചതാണ്. ഞാനും ഭര്‍ത്താവും രണ്ട് പെണ്‍മക്കളുമുള്ള കുടുംബത്തിന്റെ അടിത്തറ ഇളക്കാവുന്ന ആരോപണത്തിനു മുന്നില്‍ പതറാതെ പിടിച്ചുനില്‍ക്കുകയാണെന്നും സൂസന്‍ പറഞ്ഞു. കോടതി വെറുതെവിട്ട് 17 വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും ആരോപണങ്ങളുമായി മാധ്യമങ്ങള്‍ വേട്ടയാടുന്നത് സ്ത്രീയായ തന്നെയും മക്കളെയും കൊച്ചുമക്കളെയും വളരെയധികം വേദനിപ്പിക്കുന്നുണ്ട്.
ഒരു സ്ത്രീയെന്ന നിലയില്‍ സഹിക്കാവുന്നതില്‍ അപ്പുറമുള്ള പീഡനമാണ് താന്‍ സഹിക്കുന്നതെന്നും സൂസന്‍ വ്യക്തമാക്കി. എന്നാല്‍ പി.ജെ. കുര്യനെ സംരക്ഷിക്കുന്ന സമീപനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി.കെ. കൃഷ്ണദാസും സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണനും കഴിഞ്ഞ ദിവസം ബി.ജെ.പി. അധ്യക്ഷന്‍ രാജ്‌നാഥ് സിങ്ങിനെ കണ്ടു നിവേദനം നല്‍കിയിരുന്നു. കുര്യനെ അനുകൂലിച്ച് ബി.ജെ.പി. സംസ്ഥാന നേതൃത്വം പ്രസ്ഥാവനയിറക്കിയത് വിവാദമായതോടെയാണ് കേന്ദ്ര നേതാക്കളുമായി ചര്‍ച നടത്തിയത്.
Keywords: Suryanelli, P.J. Kurian, Kannur, BJP, Case, Kerala, Soosan, Wife, Rajnath singh, Prakash Javadekar, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.