മനസ്സില്‍ ബാപ്പൂജിയുമായി പുതിയ ഭാരതത്തിലേക്ക്; കുമ്മനം നയിക്കുന്ന ബിജെപി സങ്കല്‍പ്പ് പദയാത്ര ചൊവ്വാഴ്ച കണ്ണൂരില്‍

 


കണ്ണൂര്‍: (www.kvartha.com 25.11.2019) മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികാചരണത്തിന്റെ ഭാഗമായി ബിജെപി ദേശീയാടിസ്ഥാനത്തില്‍ നടത്തുന്ന പ്രചാരണ പരിപാടികളുടെ ഭാഗമായി ബിജെപി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ചൊവ്വാഴ്ച കണ്ണൂരില്‍ ഗാന്ധി സങ്കല്‍പ്പ് പദയാത്ര നടത്തുമെന്ന് ജില്ലാ പ്രസിഡണ്ട് പി സത്യപ്രകാശ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മനസ്സില്‍ ബാപ്പൂജിയുമായി പുതിയ ഭാരതത്തിലേക്ക് എന്ന സന്ദേശവുമുയര്‍ത്തിയാണ് യാത്ര സംഘടിപ്പിക്കുന്നത്.

മനസ്സില്‍ ബാപ്പൂജിയുമായി പുതിയ ഭാരതത്തിലേക്ക്; കുമ്മനം നയിക്കുന്ന ബിജെപി സങ്കല്‍പ്പ് പദയാത്ര ചൊവ്വാഴ്ച കണ്ണൂരില്‍

മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ ഉച്ചക്ക് 2.30 ന് പുതിയതെരുവില്‍ നിന്നാരംഭിക്കുന്ന പദയാത്ര പ്രമുഖ ഗാന്ധിയന്‍ വിപി അപ്പുക്കുട്ടപ്പൊതുവാള്‍ ദേശീയപതാക നല്‍കി ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 5.30 ന് കണ്ണൂരില്‍ നടക്കുന്ന സമാപനപരിപാടിയില്‍ സംസ്ഥാന-ജില്ലാ നേതാക്കള്‍ പങ്കെടുക്കും. ആയിരങ്ങള്‍ പരിപാടിയില്‍ അണിചേരും. വാര്‍ത്താ സമ്മേളനത്തില്‍ സങ്കല്‍പ്പ് പദയാത്രാ സംഘാടക സമിതി ചെയര്‍മാന്‍ ഭാഗ്യശീലന്‍ ചാലാട്, ജനറല്‍ കണ്‍വീനര്‍ പി വനീഷ്ബാബു എന്നിവരും പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Kannur, Kummanam Rajasekharan, Mahatma Gandhi, Inauguration, Leaders,BJP Sankalp Padayathra starts at Kannur on Tuesday
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia