BJP | എരഞ്ഞോളിയില്‍ യുവാവിന് പരുക്കേറ്റത് പടക്കം പൊട്ടിയെന്ന് ബിജെപി

 


കണ്ണൂര്‍: (www.kvartha.com) തലശേരി എരഞ്ഞോളിയില്‍ ബുധനാഴ്ച പുലര്‍ചെയുണ്ടായ സ്‌ഫോടനത്തില്‍ യുവാവിന് പരുക്കേറ്റത് പടക്കം പൊട്ടിയാണെന്ന വിശദീകരണവുമായി ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസ്.

മറിച്ചുള്ള പ്രചാരണങ്ങള്‍ സമൂഹത്തില്‍ തെറ്റിദ്ധാരണ പരത്താനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമാണെന്നും ഹരിദാസ് കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബോംബ് നിര്‍മാണത്തിനിടെയാണ് സ്‌ഫോടനമുണ്ടായതെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണ്. ഇതില്‍ ബിജെപിക്കോ ആര്‍എസ്എസിനോ ഏതെങ്കിലും തരത്തിലുള്ള ബന്ധമില്ല.

BJP | എരഞ്ഞോളിയില്‍ യുവാവിന് പരുക്കേറ്റത് പടക്കം പൊട്ടിയെന്ന് ബിജെപി

പടക്കം പൊട്ടിക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായതെന്ന് വ്യക്തമാണ്. പ്രവാസിയായ വിഷ്ണു കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. വിഷു കഴിഞ്ഞ് തിരികെ പോകാനിരിക്കെയാണ് അപകടമുണ്ടായത്. സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്ത് ഇത്തരം സംഭവങ്ങളെ പര്‍വതീകരിച്ച് കാണിച്ച് സമൂഹത്തില്‍ അസ്വസ്ഥത പകര്‍ത്തരുത്. ഇതില്‍ ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയം കലര്‍ത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ആര്‍ എസ് എസ് തലശ്ശേരി മേഖലയില്‍ മന:പൂര്‍വം സംഘര്‍ഷമുണ്ടാക്കാനായി ബോംബു നിര്‍മാണം നടത്തുകയാണെന്നും ഇതിനിടെയാണ് ബോംബ് പൊട്ടിത്തെറിച്ച് പ്രവര്‍ത്തകന് പരുക്കേറ്റതെന്നും സിപിഎം തലശ്ശേരി ഏരിയാ സെക്രടറി എംസി രമേശന്‍ പ്രതികരിച്ചിരുന്നു.

Keywords:  BJP says Eranholi youth injured in bursting firecrackers, Kannur, News, Politics, BJP, RSS, Allegation, Injured, Hospital, Treatment, Kerala.  
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia