ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ എസ് രാധാകൃഷ്ണന് ഫോണില്‍ വധഭീഷണിയെന്ന് പരാതി; കോള്‍ വന്നത് യു എ ഇയില്‍ നിന്നും
Jul 16, 2021, 19:16 IST
കൊച്ചി: (www.kvartha.com 16.07.2021) ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ എസ് രാധാകൃഷ്ണന് ഫോണിലൂടെ വധഭീഷണിയെന്ന് പരാതി. യുഎഇയില്‍ നിന്ന് വെളളിയാഴ്ച രാവിലെ 11.28ന് ഒരാള്‍ മൊബൈല്‍ ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കിയെന്ന് രാധാകൃഷ്ണന്‍ പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു.
എറണാകുളം സിറ്റി പൊലീസ് കമിഷണര്‍ക്കാണ് രാധാകൃഷ്ണന്‍ ഇതുസംബന്ധിച്ച് ഇമെയിലിലൂടെ പരാതി നല്‍കിയത്. വൃത്തികെട്ട വാക്കുകളുപയോഗിച്ച് സംസാരിച്ചയാള്‍, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു. 11.32നും 12.14നും ഈ നമ്പരില്‍ നിന്നും വീണ്ടും ഫോണ്‍ വിളിക്കാന്‍ ശ്രമിച്ചുവെന്നും പരാതിയില്‍ പറയുന്നു.
Keywords: BJP state vice-president Dr. KS Radhakrishnan receives death threats over phone, Kochi, News, Politics, Phone call, Threat, Police, Complaint, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.