വയനാട് ജില്ലയെ കേന്ദ്രഭരണപ്രദേശമാക്കണമെന്നുള്ള ആവശ്യം ഉയര്‍ന്നാല്‍ എല്ലാവിധ പിന്തുണയും നല്‍കുമെന്ന് ബി ജെ പി

 


കല്‍പറ്റ: (www.kvartha.com 16.12.2021) വയനാട് ജില്ലയെ കേന്ദ്രഭരണപ്രദേശമാക്കണമെന്നുള്ള ആവശ്യം ഉയര്‍ന്നാല്‍ എല്ലാവിധ പിന്തുണയും നല്‍കുമെന്ന് പ്രഖ്യാപിച്ച് ബി ജെ പി വയനാടിന്റെ വികസനം അട്ടിമറിക്കുന്നതില്‍ ഇടത്-വലത് മുന്നണികള്‍ ഒറ്റക്കെട്ടാണെന്ന് കാണിച്ച് ചില സംഘടനകള്‍ ജില്ലയെ കേന്ദ്രഭരണപ്രദേശമാക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പിന്തുണയുമായി ബി ജെ പി രംഗത്തെത്തിയിരിക്കുന്നത്.

വയനാട് ജില്ലയെ കേന്ദ്രഭരണപ്രദേശമാക്കണമെന്നുള്ള ആവശ്യം ഉയര്‍ന്നാല്‍ എല്ലാവിധ പിന്തുണയും നല്‍കുമെന്ന് ബി ജെ പി

വികസനം ആഗ്രഹിക്കുന്ന ജില്ല എന്ന നിലയ്ക്കാണ് ബി ജെ പിയും കേന്ദ്ര സര്‍കാരും വയനാടിനെ നോക്കിക്കാണുന്നതെന്നും അക്കാരണം കൊണ്ട് തന്നെയാണ് വയനാടിനെ ആസ്പിരേഷന്‍ ജില്ലയായി പരിഗണിച്ചതെന്നും ബി ജെ പി നേതാക്കള്‍ പറഞ്ഞു. എന്നാല്‍ ഇത് എങ്ങനെ അട്ടിമറിക്കണമെന്ന ഗവേഷണത്തിലാണ് പിണറായി സര്‍കാരെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.

വയനാടിന്റെ വികസനത്തിന് രാഹുല്‍ ഗാന്ധി എം പി ഒരു ചെറുവിരല്‍ പോലും അനക്കിയിട്ടില്ലെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

മെഡികല്‍ കോളജ് വിഷയം, രാത്രിയാത്രാ നിരോധനം, ബഫര്‍ സോണ്‍, റെയില്‍വേ, ബദല്‍പാത, വന്യജീവി സംഘര്‍ഷം, കാര്‍ഷിക മേഖലയിലെ വിലത്തകര്‍ച്ച, ആദിവാസികളുടെ നിലനില്‍പ്, തെഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങള്‍ വയനാട്ടിലെ ജനങ്ങളെ സമരമുഖങ്ങളിലെത്തിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.

തലശ്ശേരി- മൈസൂരു റെയില്‍പാതയുടെ പേരില്‍ കോടികള്‍ മുടക്കി നടത്തിയ ഹെലിബോണ്‍ സര്‍വേ തട്ടിപ്പാണെന്നും നേതാക്കള്‍ ആരോപിച്ചു. ബാനര്‍ വെച്ച് ജില്ലാ ആശുപത്രിയ മെഡികല്‍ കോളജ് ആക്കിയാല്‍ പോരെന്നും മടക്കിമലയില്‍ മെഡികല്‍ കോളജ് സ്ഥാപിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

Keywords:  BJP will extend all possible support to the demand to make Wayanad a Union Territory, Wayanadu, BJP, Leaders, Allegation, Criticism, Pinarayi vijayan, Rahul Gandhi, Politics, Congress, CPM, Kerala.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia