തിരുവനന്തപുരം: (www.kvartha.com 21.10.2014) മാധ്യമങ്ങളുമായി അടുപ്പം ശക്തമാക്കാന്‍ ബി.ജെ.പി സംസ്ഥാന നേതൃത്വം സംഘടിപ്പിക്കുന്ന അത്താഴ വിരുന്നിലും ഏഷ്യാനെറ്റ് ന്യൂസിനു ബഹിഷ്കരണം. ഏഷ്യാനെറ്റ് ന്യൂസ് ബിജെപി വിരുദ്ധ നിലപാട് സ്വീകരിക്കുന്നുവെന്ന് ആരോപിച്ച് പ്രഖ്യാപിച്ചിരിക്കുന്ന ബഹിഷ്കരണത്തിന്റെ ഭാഗമായാണിത്.
ചാനല്‍ ചര്‍ച്ചകളില്‍ നിന്ന് ബിജെപി നേതാക്കള്‍ വിട്ടുനില്‍ക്കുക, ബിജെപിയുടെ വാര്‍ത്താ സമ്മേളനങ്ങള്‍ക്ക് ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധികളെ ക്ഷണിക്കാതിരിക്കുക എന്നിവയാണ് ബഹിഷ്കരണത്തിന്റെ ഭാഗമായി നടപ്പാക്കിത്തുടങ്ങിയത്. കേന്ദ്ര സര്‍ക്കാര്‍ പരസ്യങ്ങളും ഏഷ്യാനെറ്റ് ന്യൂസിന് വിലക്കാന്‍ നീക്കം നടക്കുന്നതായി കഴിഞ്ഞ ദിവസം കെവാര്‍ത്ത റിപോര്‍ട്ട് ചെയ്തിരുന്നു. അതിനു പിന്നാലെയാണ് തലസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ ചേരിതിരിവുണ്ടാക്കുന്ന വിധം പുതിയ നീക്കം.
ചൊവ്വാഴ്ച രാത്രി തലസ്ഥാനത്തെ വമ്പന്മാരുടെ ക്ലബ്ബായ ഗോള്‍ഫ് ക്ലബ്ബിലാണ് വിരുന്ന്. മുഴുവന്‍ പത്രങ്ങളുടെയും ചാനലുകളുടെയും പ്രതിനിധികളെ ഇതിന് ക്ഷണിച്ചുകൊണ്ട് കത്ത് നല്‍കുകയും ബിജെപി വക്താവ് വി വി രാജേഷ് ഫോണില്‍ വിളിച്ച് ക്ഷണിക്കുകയുമാണു ചെയ്തിരിക്കുന്നത്. ബിജെപി നേതാക്കളും മാധ്യമ പ്രവര്‍ത്തകരും തമ്മിലുള്ള ഒത്തുചേരല്‍ എന്ന നിലയിലാണ് ഇത് സംഘടിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഏഷ്യാനെറ്റ് ന്യൂസിനെ മാത്രം ഈ ക്ഷണത്തില്‍ നിന്ന് ഒഴിവാക്കി.
ഏഷ്യാനെറ്റ് ന്യൂസിനോടുള്ള വിവേചനത്തില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം മാധ്യമ പ്രവര്‍ത്തകര്‍ വിട്ടുനില്‍ക്കുമെന്നാണു വിവരം. കേരള പത്രപ്രവര്‍ത്തക യൂണിയനിലും തിരുവനന്തപുരം പ്രസ്ക്ലബിലും സജീവമായ ഏഷ്യാനെറ്റ് ന്യൂസിനെതിരായ വിലക്കിനോട് യൂണിയനോ പ്രസ്ക്ലബോ ഇതുവരെ പരസ്യമായി നിലപാട് വ്യക്തമാക്കിയിട്ടില്ല.
എന്നാല്‍ ബഹിഷ്കരണത്തോടുള്ള വിയോജിപ്പ് യൂണിയന് നേതൃത്വം ബിജെപി നേതാക്കളെ അറിയിച്ചതായാണു വിവരം. ഇത് മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ നീക്കമല്ലെന്നും പാര്‍ട്ടിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരേ നുണക്കഥകള്‍ പ്രചരിപ്പിക്കുന്നതിലെ പ്രതിഷേധമാണെന്നുമാണ് ബിജെപി നേതൃത്വത്തിന്റെ വിശദീകരണം.

Keywords : Kerala, Channel, News, Asianet, Media, BJP, Meet, Ban, BJP's 'ban' on Asianet extended to party's dinner for media too.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.