Criticism | ഫ് ളക്‌സ് കത്തിക്കുന്നതിലൂടെ തന്നെ ഇല്ലാതാക്കാം എന്നത് വ്യോമോഹം; അതിന് ലൈസന്‍സുള്ള തോക്ക് വാങ്ങേണ്ടി വരുമെന്നും ശോഭാ സുരേന്ദ്രന്‍
● ശോഭ ഫാക്ടര്‍ പാലക്കാട് തിരിച്ചടിയാകില്ലെന്ന് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍
● തന്റെ പ്രചാരണങ്ങള്‍ മുന്നില്‍ നിന്നും നയിക്കുന്നത് ശോഭ സുരേന്ദ്രന്‍
● കഴിഞ്ഞ ദിവസങ്ങളിലെ കുടുംബയോഗങ്ങളിലും അവരുടെ സാന്നിധ്യമുണ്ടായിരുന്നു
● അടുത്ത ദിവസങ്ങളില്‍ വീടുകയറിയുള്ള പ്രചാരണങ്ങളിലും പങ്കെടുക്കും
പാലക്കാട്: (KVARTHA) ഫ് ളക്‌സ് കത്തിക്കുന്നതിലൂടെ തന്നെ ഇല്ലാതാക്കാം എന്നത് വ്യോമോഹമാണെന്നും തന്നെ ഇല്ലാതാക്കാന്‍ ലൈസന്‍സുള്ള തോക്ക് വാങ്ങേണ്ടി വരുമെന്നും ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. പാലക്കാട് തന്റെ ഫ് ളക്‌സ് കത്തിയ നിലയില്‍ കണ്ടെത്തിയ സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍.
പാലക്കാട് സിപിഎം അവരുടെ വോട്ടുകള്‍ ചോരാതെ നോക്കിയാല്‍ ബിജെപി ജയിക്കുമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.
ശോഭ ഫാക്ടര്‍ പാലക്കാട് തിരിച്ചടിയാകില്ലെന്ന് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറും പ്രതികരിച്ചു. തന്റെ പ്രചാരണങ്ങള്‍ മുന്നില്‍ നിന്നും നയിക്കുന്നത് ശോഭ സുരേന്ദ്രനാണെന്ന് പറഞ്ഞ കൃഷ്ണകുമാര്‍ മറ്റു പ്രചാരണങ്ങളെല്ലാം മാധ്യമ സൃഷ്ടിയാണെന്നും വ്യക്തമാക്കി.
കഴിഞ്ഞ ദിവസങ്ങളിലെ കുടുംബയോഗങ്ങളിലും ശോഭയുടെ സാന്നിധ്യമുണ്ടായിരുന്നു. അടുത്ത ദിവസങ്ങളില്‍ വീടുകയറിയുള്ള പ്രചാരണങ്ങളിലും അവര്‍ പങ്കെടുക്കുമെന്നും സി കൃഷ്ണകുമാര്‍ പറഞ്ഞു.
#SobhaSurendran, #Palakkad, #PoliticalResponse, #CPM