ബിന്ധ്യാസ് ബിജുവിനെ കാണാനെത്തിയത് 'ബോംബ്' നല്‍കാനോ അപകീര്‍ത്തിപ്പെടുത്താനോ?
Jan 21, 2015, 10:40 IST
തിരുവനന്തപുരം: (www.kvartha.com 21.01.2015) മാണിക്കെതിരെ ഒരുകോടി രൂപയുടെ കോഴ ആരോപണം ഉന്നയിച്ച ബാര്‍ അസോസിയേഷന്‍ പ്രതിനിധി ബിജുരേശിനെ കാണാന്‍ ബ്ലാക്ക്‌മെയിലിംഗ് കേസ് പ്രതി ബിന്ധ്യാസ് തോമസ് അദ്ദേഹത്തിന്റെ വീട്ടിലെത്തി.
ചൊവ്വാഴ്ചയാണ് ബിന്ധ്യാസ് ബിജുവിന്റെ വീട്ടിലെത്തിയത്. ബിജുരമേശ് ധനമന്ത്രി കെ എം മാണിയെ കുടുക്കാന്‍ തന്റെ കൈവശമുള്ള തെളിവുകള്‍ പുറത്തുവിടുമെന്ന് പറഞ്ഞ സാഹചര്യത്തില്‍ മാധ്യമങ്ങള്‍ രാവിലെ മുതല്‍ തന്നെ അദ്ദേഹത്തിന്റെ വസതിക്ക് മുന്നില്‍ നിരന്നുനിന്നിരുന്നു.
ഈ അവസരത്തിലാണ് ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിയോടുകൂടി മാധ്യമങ്ങളെ അറിയിച്ച് ബിന്ധ്യാസ് ബിജുവിന്റെ തിരുവനന്തപുരത്തെ വീട്ടിലെത്തിയത്. വീടിനുള്ളില്‍ കയറിയ ബിന്ധ്യാസ് അധികം താമസിയാതെ തന്നെ മടങ്ങി. എന്തിനായിരുന്നു ബിജുവിനെ സന്ദര്‍ശിച്ചതെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അക്കാര്യം അദ്ദേഹംതന്നെ പറയുമെന്ന മറുപടിയാണ് ബിന്ധ്യാസ് നല്‍കിയത്.
അതേസമയം ബിന്ധ്യാസ് വീട്ടിലെത്തുന്ന അവസരത്തില്‍ താന്‍ ഉണ്ടായിരുന്നില്ലെന്നും ബന്ധുവുമായി സംസാരിച്ച് അവര്‍ മടങ്ങുകയായിരുന്നുവെന്നുമാണ് ബിജു പറഞ്ഞത്. വിവാദ കേസിലെ പ്രതിയാണെന്നറിഞ്ഞതോടെ അവരെ മടക്കി അയച്ചെന്നും ബിജു മാധ്യമങ്ങളെ അറിയിച്ചു. തന്നെ കാണണമെന്ന് കാണിച്ച് അവര്‍ മെസ്സേജ് അയച്ചിരുന്നുവെന്നും തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണിതെന്നും പറഞ്ഞ ബിജു ബിന്ധ്യാസിന്റെ സന്ദര്‍ശനത്തിനു പിന്നില്‍ പിസി ജോര്‍ജാണെന്നും ആരോപിച്ചു.
അതേസമയം കോഴ ആരോപണത്തില്‍പെട്ട് യുഡിഎഫ് ഭരണം കലങ്ങിമറിഞ്ഞിരിക്കെ മാധ്യമങ്ങളെയും കൂട്ടി ബിന്ധ്യാസ് ബിജു രമേശിന്റെ വീട്ടിലെത്തിയതില്‍ ദുരൂഹതയുണ്ട്. ബ്ലാക് മെയില്‍ ചെയ്യുകയോ ബിജുവിനെ മോശമായി ചിത്രീകരിക്കുകയോ ആവാം അവരുടെ ഉദ്ദേശമെന്നും സൂചനയുണ്ട്.
നേരത്തെ എറണാകുളത്തെ ആഡംബര ഹോട്ടലുകളില്‍ വെച്ച് പ്രമുഖരായ രാഷ്ട്രീയ സിനിമാ
പ്രവര്‍ത്തകരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടശേഷം അവ ഒളി ക്യാമറവെച്ച് ചിത്രീകരികക്ുകയും പിന്നീട് ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്ത കേസില്‍ പോലീസ് പിടികൂടിയ പ്രതിയാണ് ബിന്ധ്യാസ്. ഇവര്‍ അടുത്തിടെയാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
ആബിദ് വധം: മൂന്നു പ്രതികളെ കൂടി കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു
Keywords: Blackmail sex racket case accused Bindhya visits Biju Ramesh's house, Thiruvananthapuram, Allegation, House, K.M.Mani, Visit, Media, Ernakulam, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.