കോഴിക്കോട്ടെ 'ബ്ലാക്ക് മാൻ' പീഡനക്കേസില്‍ ശിക്ഷയനുഭവിച്ച കണ്ണൂർ സ്വദേശി, പുറത്തിറങ്ങിയത് കോവിഡിന്റെ ഇളവില്‍
May 3, 2020, 13:23 IST
കോഴിക്കോട്: (www.kvartha.com 03.05.2020) കോഴിക്കോട് നഗരത്തെയാകെ പരിഭ്രാന്തിയിലാക്കിയ 'ബ്ലാക്ക് മാൻ' ഒടുവിൽ പിടിയിൽ. കണ്ണൂര്‍ സ്വദേശി അജ്മൽ എന്ന യുവാവാണ് കസബ പോലീസിന്റെ പിടിയിലായത്. പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായിരുന്ന പ്രതി കോവിഡിന്റെ ഇളവിലാണ് പുറത്തിറങ്ങിയത്. ഇതിനുശേഷം കോഴിക്കോട് നഗരം കേന്ദ്രീകരിച്ചായിരുന്നു അജ്മലിന്റെ വിളയാട്ടമെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ച പുലർച്ചെ നഗരത്തിലെ ഒരു ഷോപ്പിംഗ് കോംപ്ലക്സിന്റെ പരിസരത്ത് നിന്നുമാണ് പ്രതി പിടിയിലായത്. സിസിടിവി ദൃശ്യങ്ങളാണ് അജ്മലിനെ പിടികൂടാൻ സഹായകമായത്. ഇയാളെ കൂടുതൽ ചോദ്യം ചെയ്തുവരുന്നതായി കസബ സി ഐ ബിനു തോമസ് പറഞ്ഞു.
നേരത്തെ പീഡനം, മോഷണം, ലൈംഗികാതിക്രമം തുടങ്ങിയ കേസുകളിൽ പ്രതിയായിരുന്നു. അറസ്റ്റിലാകുമ്പോൾ ഇയാളുടെ പക്കല്‍ 25 മൊബൈല്‍ ഫോണുകളും സ്വര്‍ണ്ണാഭരണങ്ങളും ഉണ്ടായിരുന്നു.
കോഴിക്കോട് നഗരത്തില്‍ പലയിടങ്ങളിലായി നടന്ന് വീടുകളുടെ ജനല്‍ ചില്ലുകള്‍ തകര്‍ക്കുകയും നഗ്നത പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നതായിരുന്നു ഇയാളുടെ വിനോദം. വനിതാ ഹോസ്റ്റലുകളിലും മറ്റുമെത്തി പെൺകുട്ടികളെ പീഡിപ്പിക്കാനും ശ്രമം നടത്തി. സ്ത്രീകൾ മാത്രമുള്ള വീടുകളിൽ ചെന്ന് ജനൽചില്ലുകൾ എറിഞ്ഞുതകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കാനും ശ്രമിച്ചു. നഗരത്തിലെ ഒരു നേഴ്സിനുനേരെ ഉണ്ടായ ലൈംഗികാതിക്രമത്തിന് കേസ് നിലവിലുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരുന്നതായി പോലീസ് അറിയിച്ചു.
Summary: 'Blackman' who terrifies Kozhikode arrested

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.