Pregnancy & Bleeding | ഗര്‍ഭകാലത്തെ രക്തസ്രാവം, അബോര്‍ഷന് കാരണമാകുമോ? അറിയാം കൂടുതൽ!
Feb 20, 2024, 14:14 IST
കൊച്ചി: (KVARTHA) ഗര്‍ഭകാലത്തെ രക്തസ്രാവം പല സ്ത്രീകളിലും ആശങ്കയുണര്‍ത്താറുണ്ട്. ഗര്‍ഭത്തിന്റെ ആദ്യ കാലങ്ങളില്‍ രക്തസ്രാവം കാണുന്നത് സാധാരണയാണെങ്കിലും പുറത്തേക്ക് വരുന്ന രക്തത്തിന്റെ അളവനുസരിച്ച് അത് എത്രത്തോളം ഗുരുതരമാണെന്ന് വിലയിരുത്തേണ്ടതാണ്. കാരണം പലപ്പോഴും ഗര്‍ഭകാലത്തെ ആദ്യ ലക്ഷണങ്ങളില്‍ ഒന്നാണ് രക്തസ്രാവം.
അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ ഏറെ ശ്രദ്ധയും കരുതലും അത്യാവശ്യമാണെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. സാധാരണ ഒന്നോ രണ്ടോ തുള്ളി രക്തം പുറത്തേക്ക് വരുന്നത് ഗര്‍ഭിണികളില്‍ കാണാറുണ്ടെങ്കിലും അളവ് കൂടുന്നത് ഗൗരവമായി കാണണം. ഇത്തരം ഘട്ടങ്ങളില്‍ നിസാരമായി കാണാതെ എത്രയും പെട്ടെന്ന് തന്നെ ഒരു ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്.
അണുബാധ
ഗര്‍ഭകാലത്ത് സ്ത്രീകളില്‍ രോഗപ്രതിരോധ ശേഷി വളരെ കുറവായിരിക്കും. ഇത് പലപ്പോഴും അണുബാധ പോലുള്ള പ്രശ്നങ്ങള്‍ക്ക് വഴിവെക്കുന്നു. വജൈനല്‍ ഇന്‍ഫെക്ഷന്‍ പോലുള്ള അവസ്ഥകള്‍ക്കും കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. അല്ലാത്തപക്ഷം രക്തസ്രാവം പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം സന്ദര്‍ഭങ്ങളില്‍ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്.
സ്പോടിംഗ്
25-40 ശതമാനം സ്ത്രീകളിലും ഗര്‍ഭത്തിന്റെ ആദ്യ കാലങ്ങളില്‍ സ്പോടിംഗ് അഥവാ ചെറിയ രീതിയിലുള്ള രക്തസ്രാവം ഉണ്ടാകാറുണ്ട്. അതുകൊണ്ട് തന്നെ ഇത് പലപ്പോഴും ചെറിയ രീതിയില്‍ ഉള്ളതാണെങ്കില്‍ പോലും പലരിലും ആശങ്കയുണ്ടാക്കാറുണ്ട്. എന്നാല്‍ ഇത് പലപ്പോഴും ഗര്‍ഭധാരണത്തിന്റെ ആദ്യ ലക്ഷണങ്ങളില്‍ ഒന്നാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇത്തരം രക്തസ്രാവത്തിലൂടെ അമ്മക്കും കുഞ്ഞിനും യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാകില്ലെങ്കിലും ഏറെ കരുതല്‍ ആവശ്യമാണ്.
ഇംപ്ലാന്റേഷന്‍ ബ്ലീഡിംഗ്
ഇംപ്ലാന്റേഷന്‍ ബ്ലീഡിംഗിന്റെ ഫലമായി ഗര്‍ഭപാത്രത്തില്‍ നിന്ന് വളരെ ചുരുങ്ങിയ അളവില്‍ രക്തസ്രാവം ഉണ്ടാവുന്നുണ്ട്. ഭ്രൂണം ഗര്‍ഭപാത്രത്തിന്റെ ഭിത്തിയില്‍ പറ്റിപ്പിടിക്കുമ്പോഴാണ് ഇത്തരം രക്തസ്രാവം ഉണ്ടാവുന്നത്. അതിന്റെ ഫലമായി ചെറിയ രീതിയില്‍ വയറു വേദനയും ഉണ്ടാകാറുണ്ട്. ഇത് പലരും ആര്‍ത്തവമായി തെറ്റിദ്ധരിക്കാറുണ്ട്. എന്നാല്‍ ഒരിക്കലും ഇത് ആര്‍ത്തവമായിരിക്കില്ല എന്ന കാര്യം അറിഞ്ഞിരിക്കേണ്ടതാണ്. ഇംപ്ലാന്റേഷന്റെ ഫലമായി ഉണ്ടാവുന്ന ബ്ലീഡിംഗ് ആണ് ഇതിന് കാരണം.
ഗര്‍ഭകാലത്തെ സെക്സ്
ഗര്‍ഭകാലത്ത് സെക്സില്‍ ഏര്‍പ്പെടുന്ന ദമ്പതികള്‍ ഉണ്ട്. ഈ സമയത്ത് ചെറിയ രീതിയില്‍ ബ്ലീഡിംഗ് ഉണ്ടാവാന്‍ സാധ്യതയുണ്ട്. ഗര്‍ഭാവസ്ഥയില്‍ ഉണ്ടാവുന്ന ഹോര്‍മോണ്‍ മാറ്റങ്ങള്‍ പലപ്പോഴും സെര്‍വിക്സ് സോഫ്റ്റ് ആക്കുന്നതിന് കാരണമാകുന്നു. ഇത് ചിലപ്പോള്‍ ഈ സമയത്തെ സെക്സില്‍ രക്തസ്രാവം ഉണ്ടാക്കുന്നതിനുള്ള ഒരു കാരണമായി മാറുന്നു. അതുകൊണ്ട് തന്നെ ഗര്‍ഭകാലത്ത് സെക്‌സില്‍ ഏര്‍പ്പെടുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.
പരിശോധന
ഗര്‍ഭിണികളില്‍ നടത്തുന്ന പരിശോധനയില്‍ പലപ്പോഴും സ്പോടിംഗ് കാണുന്നതിനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ ഇത് അത്ര കാര്യമായി എടുക്കേണ്ടതില്ലെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. കാരണം പല ഗര്‍ഭിണികളിലും ഇത് സാധാരണമായ കാര്യമാണ്. എങ്കിലും അമിത രക്തസ്രാവം കണ്ടാല്‍ ഒരു ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ ഗുരുതര പ്രശ്നങ്ങള്‍ സൃഷ്ടിക്കും.
അപകടകരമായ രീതിയില്‍ രക്തസ്രാവം ഉണ്ടാവുന്നത് എപ്പോഴൊക്കെയെന്ന് നോക്കാം.
എക്ടോപിക് പ്രഗ്‌നന്‍സി
എക്ടോപിക് പ്രഗ്‌നന്‍സി അഥവാ മുന്തിരിക്കുല ഗര്‍ഭം എന്നിവയില്‍ പലപ്പോഴും അമിത രക്തസ്രാവം ഉണ്ടാവാന്‍ സാധ്യതയുണ്ട്. ഈ ഗര്‍ഭത്തില്‍ ഭ്രൂണം വളരുന്നത് ഗര്‍ഭപാത്രത്തിന് പുറത്തായിരിക്കും. ഫലോപിയന്‍ ട്യൂബിലായിരിക്കും ഗര്‍ഭധാരണം നടക്കുന്നത്. ഇത് കൃത്യസമയത്ത് കണ്ടെത്തിയില്ലെങ്കില്‍ പലപ്പോഴും അമ്മയുടെ ജീവന് തന്നെ ഭീഷണിയായി മാറാറുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.
കെമികല്‍ പ്രഗ്‌നന്‍സി
കെമികല്‍ പ്രഗ്‌നന്‍സി എന്ന അവസ്ഥയിലും അമിത രക്തസ്രാവം കാണപ്പെടുന്നു. ഇതും ഏറെ ശ്രദ്ധിക്കേണ്ട കാര്യമാണ്. പലപ്പോഴും ഇത്തരം അവസ്ഥയില്‍ ബീജം ഗര്‍ഭപാത്രത്തില്‍ എത്തുകയും ഗര്‍ഭധാരണം നടക്കുകയും ചെയ്യുന്നു. എന്നാല്‍ പിന്നീട് അബോര്‍ഷന്‍ സംഭവിക്കുന്ന അവസ്ഥയാണ് കെമികല്‍ പ്രഗ്‌നന്‍സി. ഈ അവസ്ഥയില്‍ ഗര്‍ഭം നിര്‍ണയിക്കപ്പെട്ട് പിന്നീട് പെട്ടെന്ന് തന്നെ അബോര്‍ഷന്‍ ആകുന്നു.
മോളാര്‍ പ്രഗ്‌നന്‍സി
ഭ്രൂണത്തിന്റേത് പോലെയുള്ള ഒരു കോശം ചിലപ്പോള്‍ ഗര്‍ഭപാത്രത്തില്‍ വളരുന്ന അവസ്ഥയുണ്ടാവാം. ഇത് ഗര്‍ഭധാരണമെന്ന് തെറ്റിദ്ധരിക്കപ്പെടാറുണ്ട്. ഇതാണ് മോളാര്‍ പ്രഗ്‌നന്‍സി എന്നറിയപ്പെടുന്നത്. ഇതും അസാധാരണ രക്തസ്രാവം ഉണ്ടാക്കാറുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.
അബോര്‍ഷന്‍
പല കാരണങ്ങള്‍ കൊണ്ടും അബോര്‍ഷന്‍ സംഭവിക്കാം. ചില സ്ത്രീകളില്‍ ഗര്‍ഭ ധരിച്ച് ആദ്യത്തെ രണ്ടാഴ്ചക്കുള്ളില്‍ തന്നെ അബോര്‍ഷന്‍ സംഭവിക്കുന്നു. എന്നാല്‍ പലരും ഇത് തിരിച്ചറിയുന്നില്ല. ഈ ഘട്ടത്തില്‍ അസാധാരണമായ ബ്ലീഡിംഗ് ഉണ്ടാകുന്നതിനാല്‍ ആര്‍ത്തവമെന്ന് തെറ്റിദ്ധരിക്കപ്പെടുന്നു. ഈ അവസ്ഥയില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. പലരിലും ആദ്യത്തെ 20 ആഴ്ചക്കുള്ളില്‍ തന്നെ അബോര്‍ഷന്‍ നടക്കാനുള്ള സാധ്യതയുണ്ട്.
Keywords: Bleeding During Pregnancy: Types, Risk Factors, Kochi, News, Bleeding During Pregnancy, Health, Health Tips, Warning, Hospital, Doctor, Kerala News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.