ചന്ദ്രശേഖരന്‍ വധം: രജീഷിന്റെ ചോര പുരണ്ട ഷര്‍ട്ട് കണ്ടെത്തി

 


ചന്ദ്രശേഖരന്‍ വധം: രജീഷിന്റെ ചോര പുരണ്ട ഷര്‍ട്ട് കണ്ടെത്തി
T.K Rajeesh 
കോഴിക്കോട്: ആര്‍.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ മുഖ്യപ്രതിയായ ടി.കെ.രജീഷ് കൊലപാതകം നടത്തിയ സമയത്ത് ധരിച്ചിരുന്ന ചോര പുരണ്ട ഷര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്‌ടെത്തി. മഹാരാഷ്ട്രയില്‍ രജീഷ് ഒളിവില്‍ കഴിഞ്ഞിരുന്ന സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയിലാണ് നിര്‍ണായകമായ തെളിവാകുന്ന ചോര പുരണ്ട് ഷര്‍ട്ട് കണ്ടെത്തിയത്.

കൊല നടക്കുന്ന സമയത്ത് ധരിച്ച ഷര്‍ട്ട് എവിടെയെന്ന് ചോദ്യം ചെയ്യലില്‍ രജീഷ് വെളിപ്പെടുത്തിയില്ല.

ടി.പി.ചന്ദ്രശേഖരനെ ഇടിച്ചിട്ടശേഷം വാഹനത്തില്‍ നിന്നിറങ്ങി ആദ്യം വെട്ടിയത് രജീഷായിരുന്നു. ഈ സമയം രജീഷിന്റെ ഷര്‍ട്ടിലും ശരീരത്തിലും ചന്ദ്രശേഖരന്റെ ചോര പുരണ്ടിരുന്നു. കൊലയ്ക്ക് ശേഷം സംഘത്തില്‍ നിന്ന് വഴിപിരിഞ്ഞുപോയ രജീഷ് ഷര്‍ട്ട് കഴുകി രക്തക്കറ മാറ്റിയിരുന്നു. 

എന്നാല്‍, ഷര്‍ട്ടില്‍ ചന്ദ്രശേഖരന്റെ രക്തക്കറ പുരണ്ടിട്ടുണ്ടെന്ന് ശാസ്ത്രീയ പരിശോധനയിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചത്. കേസില്‍ ഈ തെളിവ് നിര്‍ണായക ഘടകമാണെന്ന് അന്വേശണ ഉദ്യോഗസ്ഥര്‍ പറയുന്നു.

Keywords:  Kerala, Kozhikode, T.P Chandrashegaran, Blood, shirt, T.K Rajeesh, Calicut, T.P Chandrasekhar Murder Case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia