Boat Capsized | മുതലപ്പൊഴിയില്‍ വീണ്ടും അപകടം; 16 പേരടങ്ങുന്ന മീന്‍പിടുത്ത വള്ളം തലകീഴായി മറിഞ്ഞു

 


തിരുവനന്തപുരം: (www.kvartha.com) മുതലപ്പൊഴിയില്‍ വീണ്ടും മീന്‍പിടുത്ത വള്ളം മറിഞ്ഞു. 16 പേരാണ് വള്ളത്തിലുണ്ടായിരുന്നത്. വ്യാഴാഴ്ച (03.08.2023) പുലര്‍ചെ 6 മണിക്കാണ് അപകടമുണ്ടായത്. വര്‍ക്കല സ്വദേശികളാണ് വള്ളത്തിലുണ്ടായിരുന്നത്. ബുറാഖ് എന്ന വെള്ളമാണ് മറിഞ്ഞത്. വള്ളത്തിലുണ്ടായിരുന്നവര്‍ നീന്തി രക്ഷപ്പെട്ടു. 

രാവിലെ മീന്‍പിടുത്തത്തിന് പോകവേ ശക്തമായ തിരമാലയില്‍പ്പെട്ട് വള്ളം മറിയുകയായിരുന്നു. അപകടത്തില്‍ പരുക്കേറ്റ രണ്ടുപേരെ ചിറയിന്‍കീഴ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. വര്‍ക്കല സ്വദേശി നൗ
ശാദിന്റെ ഉടമസ്ഥതയിലുള്ളതാണ് വള്ളം.

മുതലപ്പൊഴിയില്‍ ബോടും വള്ളവും മറിഞ്ഞ് ഇതുവരെ 25 ഓളം പേരാണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച മുതലപ്പൊഴിയില്‍ വീണ്ടും അപകടമുണ്ടായി.  നാല് പേരുമായി കടലില്‍ പോയ വള്ളമാണ് മറിഞ്ഞത്. ലാല്‍സലാം സഖാവ് എന്ന താങ്ങുവള്ളത്തിന്റെ കൂട്ടുവള്ളമാണ് അപകടത്തില്‍പെട്ടത്. പൊഴിമുഖത്തെ ശക്തമായ തിരയില്‍പ്പെട്ട് നാല് പേരുണ്ടായിരുന്ന ചെറുവള്ളം മറിയുകയായിരുന്നു. വള്ളത്തിലുണ്ടായിരുന്ന പുതുക്കുറുച്ചി സ്വദേശി ബിജു കടലില്‍ വീണെങ്കിലും ഉടന്‍ നീന്തിക്കയറി. പിന്നാലെ മീന്‍പിടുത്ത വകുപ്പിന്റെ ബോടില്‍ ഇദ്ദേഹത്തെ ഹാര്‍ബറിലെത്തിച്ച് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി. കാര്യമായ പരുക്കുകള്‍ ഇദ്ദേഹത്തിനില്ല. മറ്റ് മൂന്ന് പേരും സുരക്ഷിതരാണ്. പുലിമുട്ടിലെ നിര്‍മാണത്തിലെ അശാസ്ത്രീയതക്കെതിരെ പ്രതിഷേധങ്ങള്‍ നടക്കുമ്പോഴാണ് അപകടങ്ങള്‍ തുടര്‍ച്ചയാകുന്നത്.

കഴിഞ്ഞ ദിവസം മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് നാല് പേരാണ് മരിച്ചത്. പുതുക്കുറിച്ചി സ്വദേശികളായ കുഞ്ഞുമോന്‍, സുരേഷ് ഫെര്‍ണാണ്ടസ്, ബിജു ആന്റണി, റോബിന്‍ എഡ്‌വിന്‍ എന്നിവരാണ് അപകടത്തില്‍പെട്ടത്. നാട്ടുകാരായ മീന്‍പിടുത്തതൊഴിലാളികളും നേവിയുടെ സ്‌കൂബ ടീമും ചേര്‍ന്ന നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പുലിമുട്ടിലെ കല്ലിനിടയില്‍ കുടുങ്ങിയ നിലയിലായരുന്നു മൃതദേഹങ്ങള്‍.

അപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ കര്‍ശന നിര്‍ദേശവുമായി ഫിഷറീസ് വകുപ്പ് രംഗത്തെത്തിയിരുന്നു. ജാഗ്രത മുന്നറിയിപ്പുകള്‍ ഉള്ള ദിവസങ്ങളില്‍ മുതലപ്പൊഴിയിലൂടെയുള്ള കടലില്‍പോക്ക് പൂര്‍ണമായി വിലക്കണം എന്ന് തിരുവനന്തപുരം ഫിഷറീസ് ഡെപ്യൂടി ഡയറക്ടര്‍ സര്‍കാരിന് റിപോര്‍ട് നല്‍കി. കടലില്‍ പോകരുതെന്ന മുന്നറിയിപ്പുകള്‍ ഉണ്ടെങ്കിലും മീന്‍പിടുത്ത തൊഴിലാളികള്‍ അവഗണിക്കുന്നുവെന്നാണ് വിവരം.

Boat Capsized | മുതലപ്പൊഴിയില്‍ വീണ്ടും അപകടം; 16 പേരടങ്ങുന്ന മീന്‍പിടുത്ത വള്ളം തലകീഴായി മറിഞ്ഞു


Keywords:  News, Kerala, Kerala-News, Local-News, Regional-News, Thiruvananthapuram, Fishing, Boat Capsized, Muthalapozhi, Thiruvananthapuram: Fishing Boat capsized at Muthalapozhi.



ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia