Bobby Chemmanur | സഊദിയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനത്തിന് 35 കോടി വേണം; പണം സമാഹരിക്കാന്‍ 'യാചകയാത്ര'യുമായി ബോബി ചെമ്മണൂര്‍

 


തൃശ്ശൂര്‍: (KVARTHA) സഊദി അറേബ്യയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുല്‍ റഹീമിന്റെ വധശിക്ഷ ഒഴിവാക്കാന്‍ ഈ മാസം 16നുമുമ്പ് 34 കോടി രൂപ വേണം. ഇത്രയും തുക മോചനദ്രവ്യം നല്‍കിയെങ്കില്‍ മാത്രമേ അബ്ദുല്‍ റഹീമിന് നാട്ടിലെത്താന്‍ സാധിക്കുകയുള്ളു.

മോചനദ്രവ്യമായ 34 കോടി രൂപ പണം സമാഹരിക്കാനായി 'യാചകയാത്ര'ക്കൊരുങ്ങുകയാണ് സാമൂഹികപ്രവര്‍ത്തനങ്ങളില്‍ സജീവസാന്നിധ്യമായ ബോബി ചെമ്മണൂര്‍ എന്ന ബോച്ചെ. അബ്ദുല്‍ റഹീമിന് ആവശ്യമായ മോചനദ്രവ്യം സ്വരൂപിക്കാന്‍ തിങ്കളാഴ്ച (08.04.2024) മുതല്‍ 'യാചകയാത്ര' നടത്തുമെന്ന് അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

രാവിലെ ഒമ്പതിന് തിരുവനന്തപുരം തമ്പാനൂര്‍ കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡിന് സമീപത്തുനിന്നാണ് യാത്ര ആരംഭിക്കുക. തുടര്‍ന്ന് കാസര്‍കോട് വരെയുള്ള എല്ലാ ജില്ലകളിലെയും പ്രധാന റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, കോളജുകള്‍, തെരുവോരങ്ങള്‍ തുടങ്ങിയ എല്ലാ പൊതുയിടങ്ങളിലും ജനങ്ങളോട് സഹായം തേടും.

സന്മനസുള്ള എല്ലാവരും അവരവരാല്‍ കഴിയുന്ന തുക സംഭാവന നല്‍കിക്കൊണ്ട് നിരപരാധിയായ അബ്ദുള്‍ റഹീമിനെ തൂക്കുകയറില്‍ നിന്നും രക്ഷിക്കാന്‍ സഹായിക്കണമെന്നും, ഓരോരുത്തരും നല്‍കുന്ന തുക എത്ര തന്നെ ആയാലും അത് ഒരുജീവന്റെ വിലയാണെന്നും വര്‍ഷങ്ങളായി മകനെ കാത്തിരിക്കുന്ന റഹീമിന്റെ മാതാവിന്റെ കണ്ണീരൊപ്പാനായി ഈ പുണ്യപ്രവൃത്തിയില്‍ ജാതി മത കക്ഷി രാഷ്ട്രീയ ഭേദമെന്യേ എല്ലാവരും പങ്കുചേരണമെന്നും ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് അഭ്യര്‍ഥിച്ചു. ഇതിനകം അബ്ദുല്‍ റഹീം ലീഗല്‍ അസിസ്റ്റന്‍സ് കമിറ്റി ട്രസ്റ്റിന്റെ അകൗണ്ടിലേക്ക് ഒന്നര കോടി രൂപ സ്വരൂപിച്ച് നല്‍കാനായെന്നും ബോബി ചെമ്മണൂര്‍ പറഞ്ഞു.

Bobby Chemmanur | സഊദിയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനത്തിന് 35 കോടി വേണം; പണം സമാഹരിക്കാന്‍ 'യാചകയാത്ര'യുമായി ബോബി ചെമ്മണൂര്‍

മോചനദ്രവ്യമായ 34 കോടി രൂപ സമാഹരിക്കാനുള്ള സജീവ പ്രവര്‍ത്തനങ്ങളിലാണ് പ്രവാസികളും. വിവിധ സംഘടനാ നേതാക്കള്‍ ചേര്‍ന്ന് സഹായ സമിതി രൂപീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍.

സഊദിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു അബ്ദുല്‍ റഹീം. സഊദി സ്വദേശിയുടെ ഭിന്നശേഷിക്കാരനായ കുട്ടിയെ പരിചരിക്കുന്നതിനിടെ അബദ്ധത്തില്‍ കുട്ടി മരിച്ചതിനെ തുടര്‍ന്നാണ് അബ്ദുല്‍ റഹീം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിലായത്.

Keywords: News, Kerala, Kerala-News, Thrissur-News, Malayalam-News, Bobby Chemmanur, Boche, Abdul Raheem, Kerala News, Thrissur News, Punishment, Capital Punishment, Saudi Arabia, Child, Death, Compensation, Yachakayatra, Money, Bobby Chemmanur with 'Yachakayatra' to free Abdul Raheem.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia