Dead | ന്യൂമാഹിയില്‍ പുഴയില്‍ കാണാതായ പതിമൂന്നുകാരിയുടെ മൃതദേഹം കണ്ടെത്തി
![Body of a 13-year-old girl who went missing in a river in New Mahe found, Kannur, News, Dead Body, Found, Missing, Student, Obituary, Kerala News](https://www.kvartha.com/static/c1e/client/115656/uploaded/86aa3e43c8f664c6b51d6c8f63fcdf6c.webp?width=730&height=420&resizemode=4)

തിങ്കളാഴ്ച രാവിലെ ന്യൂ മാഹി മുകുന്ദന്‍ പാര്‍കിന് സമീപം ബോട് ജെട്ടിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്
ന്യൂമാഹി എം എം സ്‌കൂളില്‍ എട്ടാം തരം വിദ്യാര്‍ഥി ആയിരുന്നു
കണ്ണൂര്‍: (KVARTHA) ന്യൂമാഹിയില്‍ പുഴയില്‍ കാണാതായ പതിമൂന്നുകാരിയുടെ മൃതദേഹം കണ്ടെത്തി. തമിഴ് നാട് കളക്കുറുച്ചി സ്വദേശികളുടെ മകള്‍ പവിത്രയാണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് കുട്ടിയെ പുഴയില്‍ കാണാതായത്. തിങ്കളാഴ്ച രാവിലെ ന്യൂ മാഹി മുകുന്ദന്‍ പാര്‍കിന് സമീപം ബോട്(Boat) ജെട്ടിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
തലശ്ശേരി-മാഹി അഗ്നിരക്ഷാ സേനയും പ്രദേശവാസികളും ഞായറാഴ്ച മണിക്കൂറോളം തിരച്ചില്‍ നടത്തിയിരുന്നു. തിങ്കളാഴ്ച രാവിലെ തിരച്ചില്‍ പുനരാരംഭിക്കുക ആയിരുന്നു.
ന്യൂമാഹി എം എം സ്‌കൂളില്‍ എട്ടാം തരം വിദ്യാര്‍ഥി ആയിരുന്നു പവിത്ര. അച്ഛന്‍ പാണ്ഡ്യന്‍. അമ്മ മുനിയമ്മ. സഹോദരങ്ങള്‍: ശരവണന്‍, കോകില. മൃതദേഹം തലശേരി ജെനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.