Dead Body Found | മൂടാടിയില്‍ തോണി മറിഞ്ഞ് കാണാതായ മീന്‍ പിടുത്തത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
Jul 14, 2022, 14:13 IST
കോഴിക്കോട്: (www.kvartha.com) മൂടാടിയില്‍ തോണി മറിഞ്ഞ് കാണാതായ മീന്‍ പിടുത്തത്തൊഴിലാളിയുടെ മൃതദേഹം കൊയിലാണ്ടി ഹാര്‍ബറിനടുത്ത് നിന്ന് കണ്ടെടുത്തു. മുത്തായത്ത് കോളനിയിലെ ശിഹാബിന്റെ മൃതദേഹമാണ് തിരച്ചില്‍ നടത്തിയ മറ്റു തൊഴിലാളികള്‍ കണ്ടെടുത്തത്. മൃതദേഹം പോസ്റ്റുമോര്‍ടത്തിനായി മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.
ജൂലൈ 12ന് രാവിലെ ഉരുപുണ്യകാവ് ക്ഷേത്രത്തിന് സമീപം മീന്‍ പിടുത്തം കഴിഞ്ഞ് കരയ്ക്കടുക്കാറായ തോണി മറിയുകയായിരുന്നു. മൂന്ന് പേരാണ് തോണിയിലുണ്ടായിരുന്നത്. രണ്ടു പേര് നീന്തി രക്ഷപ്പെട്ടിരുന്നു. കോസ്റ്റ് ഗാര്‍ഡിന്റെ രണ്ട് കപ്പലുകള്‍, നേവിയുടെ ഹെലികോപ്റ്റര്‍, പൊലീസ്, ഫയര്‍ ഫോഴ്സ്, മീന്‍ പിടുത്തത്തൊഴിലാളികള്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് യുവാവിനായി തിരച്ചില്‍ നടത്തിയത്. പോസ്റ്റുമോര്‍ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുമെന്ന് പൊലീസ് അറിയിച്ചു.
Keywords: News,Kerala,State,Kozhikode,Fishermen,Accident,Dead Body,Death,Police,hospital, Fisherman body found
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.