അരി പൊടിക്കാന്‍ മില്ലില്‍ പോയ വീട്ടമ്മ മരിച്ചനിലയില്‍; ഏറെ വൈകിയിട്ടും കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മൃതദേഹം കല്ല് കെട്ടി കുളത്തില്‍ കണ്ടെത്തി
Apr 1, 2020, 17:23 IST
തൃശ്ശൂര്‍: (www.kvartha.com 01.04.2020) അരി പൊടിപ്പിക്കാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ വീട്ടമ്മയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പിള്ളിശ്ശേരി മൈമ്പിള്ളി വീട്ടില്‍ രാമന്റെ ഭാര്യ സരസ്വതി (68)യാണ് മരിച്ചത്. ചെവ്വൂര്‍ പാമ്പാന്‍തോടിനു സമീപത്തുള്ള ഇവരുടെ പറമ്പിലെ കുളത്തിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
ശരീരത്തില്‍ കല്ല് കെട്ടിയ നിലയില്‍ ആയിരുന്നു. സ്വര്‍ണമാല വീട്ടില്‍ ഊരി വെച്ചിട്ടുണ്ട്. ആത്മഹത്യയാകാനാണ് സാധ്യതയെന്ന് ചേര്‍പ്പ് പോലീസ് പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ വീടിന് സമീപത്തെ ധാന്യം പൊടിപ്പിക്കുന്ന കടയില്‍ അരി ഏല്‍പ്പിച്ച ശേഷമാണ് പോയത്. ഉച്ചയായിട്ടും തിരിച്ചു വരാത്തതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മൃതദേഹം കണ്ടത്.
മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലാണ് മൃതദേഹം. ബുധനാഴ്ച പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ശവസംസ്‌കാരം നടക്കും. മക്കള്‍: ബാബു, ബിന്ദു (സര്‍വേ ഓഫീസ്, തൃശ്ശൂര്‍) മരുമക്കള്‍: നീതു, ഉദയകുമാര്‍.
Keywords: News, Kerala, Thrissur, Suicide, Police, Woman, Hospital, Dead Body, Body of a Housewife Found in Pond
ശരീരത്തില്‍ കല്ല് കെട്ടിയ നിലയില്‍ ആയിരുന്നു. സ്വര്‍ണമാല വീട്ടില്‍ ഊരി വെച്ചിട്ടുണ്ട്. ആത്മഹത്യയാകാനാണ് സാധ്യതയെന്ന് ചേര്‍പ്പ് പോലീസ് പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ വീടിന് സമീപത്തെ ധാന്യം പൊടിപ്പിക്കുന്ന കടയില്‍ അരി ഏല്‍പ്പിച്ച ശേഷമാണ് പോയത്. ഉച്ചയായിട്ടും തിരിച്ചു വരാത്തതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മൃതദേഹം കണ്ടത്.
മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലാണ് മൃതദേഹം. ബുധനാഴ്ച പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ശവസംസ്‌കാരം നടക്കും. മക്കള്‍: ബാബു, ബിന്ദു (സര്‍വേ ഓഫീസ്, തൃശ്ശൂര്‍) മരുമക്കള്‍: നീതു, ഉദയകുമാര്‍.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.