Tragic Incident | പമ്പയിൽ ഒഴുക്കില്‍പ്പെട്ട് കാണാതായ ശബരിമല തീര്ഥാടകന്റെ മൃതദേഹം കണ്ടെത്തി
● കാല്‍ വഴുതി വെള്ളത്തില്‍ വീണ ആഷില്‍ ഒഴുക്കില്‍പ്പെട്ട് കാണാതാകുകയായിരുന്നു.
● ദര്‍ശനം കഴിഞ്ഞ് മടങ്ങിയ ഒന്‍പതംഗ സംഘം പമ്പയിൽ ഇറങ്ങി കുളിക്കുന്നതിനിടെയാണ് അപകടം.
തിരുവനന്തപുരം: (KVARTHA) പമ്പയിൽ ഒഴുക്കില്‍പ്പെട്ട് കാണാതായ ശബരിമല തീര്ഥാടകന്റെ മൃതദേഹം കണ്ടെത്തി. കഴക്കൂട്ടംസ്വദേശി ആഷിലിൻ (22) ആണ് ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുന്ന വഴി പമ്പയിൽ ഒഴുക്കിൽപ്പെട്ട് മരിച്ചത്. ഞായറാഴ്ച് രാവിലെ റാന്നി മാടമൻ ക്ഷേത്രക്കടവിന് സമീപം വെച്ചാണ് ദുരന്തം ഉണ്ടായത്.
ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയ ഒന്‍പതംഗ സംഘം പമ്പയിൽ ഇറങ്ങി കുളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കാല്‍ വഴുതി വെള്ളത്തില്‍ വീണ ആഷില്‍ ഒഴുക്കില്‍പ്പെട്ട് കാണാതാകുകയായിരുന്നു.
വെള്ളത്തിന്റെ അളവ് കൂടിയതും ഒഴുക്കിന്റെ വേഗത കൂടിയതുമാണ് അപകടത്തിന് കാരണം. ഉടൻ തന്നെ ഫയർഫോഴ്സും പോലീസും എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. മണിക്കൂറുകളുടെ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
പമ്പയിൽ കുളിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും വെള്ളത്തിന്റെ അളവ്, ഒഴുക്കിന്റെ വേഗത എന്നിവ ശ്രദ്ധിക്കാതെ കുളിക്കുന്നത് അപകടകരമാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
#Sabarimala #Drowning #PampaRiver #Kerala #Safety #Pilgrimage