Woman's Body cremated | തെങ്ങ് ദേഹത്ത് വീണ് മരിച്ച തമിഴ്നാട് സ്വദേശിനിയുടെ മൃതദേഹം സംസ്‌കരിച്ചു

 


കണ്ണൂര്‍: (www.kvartha.com) നാറാത്ത് കല്ലേരിക്കടവില്‍ ചുഴലിക്കാറ്റില്‍ തെങ്ങ് കടപുഴകി ദേഹത്ത് വീണുമരിച്ച തമിഴ്നാട് സ്വദേശിനിയുടെ മൃതദേഹം പയ്യാമ്പലത്ത് സംസ്‌കരിച്ചു. തമിഴ്നാട് മധുര സ്വദേശിനി ഈശ്വരി(18)യാണ് ദാരുണമായി മരിച്ചത്.

Woman's Body cremated | തെങ്ങ് ദേഹത്ത് വീണ് മരിച്ച തമിഴ്നാട് സ്വദേശിനിയുടെ മൃതദേഹം സംസ്‌കരിച്ചു

മൃതദേഹം ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ടത്തിന് ശേഷം നാറാത്ത് ഗ്രാമപഞ്ചായത് പ്രസിഡന്റ് കെ രമേശന്‍, വാര്‍ഡ് അംഗങ്ങളായ സൈഫുദ്ദീന്‍ നാറാത്ത്, വി വി ശാജി എന്നിവര്‍ ഏറ്റുവാങ്ങി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

തുടര്‍ന്ന് തമിഴ്നാട്ടില്‍ നിന്നുമെത്തിയ ബന്ധുക്കളുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തില്‍ മൃതദേഹം സംസ്‌കരിച്ചു. ഭര്‍ത്താവിനൊപ്പം വാടക ക്വാര്‍ടേഴ്സില്‍ താമസിക്കവെയാണ് കഴിഞ്ഞ ദിവസം അപകടമുണ്ടായത്.തെങ്ങ് ദേഹത്ത് വീണ് മരിച്ച തമിഴ്നാട് സ്വദേശിനിയുടെ മൃതദേഹം സംസ്‌കരിച്ചു



Keywords: Body of Tamil Nadu woman cremated, Kannur, News, Accidental Death, Woman, Dead Body, Kerala.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia