Dead body | ഛത്തിസ്ഗഡിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച കണ്ണൂര്‍ സ്വദേശിയായ യുവാവിന്റെ മൃതദേഹം നാട്ടിലെത്തിക്കും

 


കണ്ണൂര്‍: (www.kvartha.com) ഛത്തീസ്ഗഡിലെ ജഗ്ദല്‍പുരിനടുത്ത് ബാന്‍പുരിയുലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ കണ്ണാടിപ്പറമ്പ് സ്വദേശി മരിച്ചു. റായ്പുര്‍ ഓള്‍ ഇന്‍ഡ്യ ഇന്‍സ്റ്റിറ്റിയൂട് ഓഫ് മെഡികല്‍ സയന്‍സ്-എയിംസിലെ അസി. നഴ്‌സിങ് സൂപ്രന്‍ട് മാതോടത്തെ കരുണ നിവാസില്‍ സി സുമേഷാണ്(37) മരിച്ചത്.
  
Dead body | ഛത്തിസ്ഗഡിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച കണ്ണൂര്‍ സ്വദേശിയായ യുവാവിന്റെ മൃതദേഹം നാട്ടിലെത്തിക്കും



ചൊവ്വാഴ്ച പുലര്‍ചെ രണ്ടിന് ടെമ്പോ വാനില്‍ എയിംസിലെ 13 നഴ്‌സിങ് ഓഫീസര്‍മാരുള്‍പെടെ 15 പേര്‍ ജഗ്ദല്‍പുരിലേക്ക് യാത്രപോയതാണ്. രാവിലെ ആറിന് ബാന്‍പുരിയിലെ വെള്ളക്കെട്ടിനരികിലേക്ക് വാന്‍ മറിഞ്ഞാണ് അപകടം. വാനിലുണ്ടായിരുന്ന മലയാളികളായ ശ്രീലക്ഷ്മി, രോഹിണി സുരേഷ് എന്നിവര്‍ക്ക് സാരമായ പരിക്കുണ്ട്. പരിക്കേറ്റവരെ ബാന്‍പുരി സി എച് സി യിലും ജഗ്ദല്‍പുര്‍ മെഡികല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സുമേഷിന്റെ മൃതദേഹം മംഗളൂരു വിമാനത്താവളത്തിലെത്തിച്ച് കണ്ണാടിപ്പറമ്പിലേക്ക് കൊണ്ടുവരും. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് വിരമിച്ച ഫാര്‍മസിസ്റ്റ് പൊട്ടിച്ചിക്കണ്ടി കരുണാകരന്റെയും കണ്ണാടിപ്പറമ്പ് പള്ളേരി മാപ്പിള എല്‍ പി സ്‌കൂള്‍ മുന്‍ അധ്യാപിക സി യശോദയുടെയും മകനാണ്.

keywords:  Kerala, Kannur, News, Man, Medical College, Hospital, Body of a young man who died in a car accident in Chattisgarh will be brought home
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia