Bomb Attack | 10 വയസുകാരിയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതിയുടെ വീടിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു

 


കോഴിക്കോട്: (KVARTJHA) 10 വയസുകാരിയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതിയുടെ വീടിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു. വടകര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അബ്ദുര്‍ റസാഖിന്റ വീടിന് നേരെയാണ് ബോംബേറ് ഉണ്ടായത്. ആക്രമണത്തില്‍ വീടിന്റെ ജനല്‍
 ചില്ലുകളും തകര്‍ത്തു. ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസം പത്ത് വയസുകാരിയെ പീഡിപ്പിച്ചതിന് വടകര പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.

Bomb Attack | 10 വയസുകാരിയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതിയുടെ വീടിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു

കളിച്ചുകൊണ്ടിരിക്കുന്ന പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. ഇയാളുടെ ഭാര്യയും മകളും പുറത്തുപോയ സമയത്താണ് അതിക്രമം നടന്നത്. പീഡനത്തെ തുടര്‍ന്ന് കരഞ്ഞ പെണ്‍കുട്ടിക്ക് പത്ത് രൂപ കൊടുത്ത് മിഠായി വാങ്ങിക്കോളാനും ആരോടും പറയരുതെന്നും ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ പറഞ്ഞയച്ചതെന്നും പൊലീസ് പറഞ്ഞു.

പെണ്‍കുട്ടി വീട്ടുകാരോട് ഇക്കാര്യം പറഞ്ഞതിനു പിന്നാലെ സമീപവാസികള്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ വടകര പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയും പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ഇയാള്‍ക്കെതിരെ പോക്‌സോ കേസ് രെജിസ്റ്റര്‍ ചെയ്തു.

Keywords:  Bomb attack against POCSO case accused's house, Kozhikode, News, Bomb Attack, POCSO Case, House, Attack, Molestation, Complaint, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia