കണ്ണൂര്‍: (www.kvartha.com 28.06.2016) കണ്ണൂര്‍ അഞ്ചരക്കണ്ടിയില്‍ സി.ഐ.ടി.യു നേതാവിന്റെ വീടിന് നേരെ ബോംബേറ്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. സി.ഐ.ടി.യു ഏരിയാ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ പി. ചന്ദ്രന്റെ മാവിലച്ചാലിലെ വീടിനുനേരെയാണ് ബോംബാക്രമണമുണ്ടായത്.
സ്റ്റീല്‍ ബോംബേറില്‍ വീടിന്റെ മുന്‍ഭാഗത്തെ ജനല്‍ ഗ്ലാസുകളും വാതിലും തകര്‍ന്നു. ബോംബിന്റെ അവശിഷ്ടങ്ങള്‍ വരാന്തയിലും വീട്ടുമുറ്റത്തും ചിതറിക്കിടക്കുന്നു . ബൈക്കിലെത്തിയ സംഘമാണ് അക്രമത്തിന് പിന്നിലെന്ന് സംശയിക്കുന്നു. വീടിന് നേരെ ബോംബെറിഞ്ഞ് അക്രമികള്‍ രക്ഷപ്പെട്ടു. ചക്കരക്കല്‍ എസ്.ഐ യുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മാരകശേഷിയുള്ള സ്റ്റീല്‍ ബോംബാണ് അക്രമത്തിന് ഉപയോഗിച്ചതെന്ന് പരിശോധനയ്ക്കുശേഷം പോലീസ് കേന്ദ്രങ്ങള്‍ വ്യക്തമാക്കി.
സ്ഫോടന ശബ്ദം കേട്ട് പരിസരവാസികളും വീട്ടുകാരും ഉണര്‍ന്നുനോക്കിയപ്പോള്‍
മുന്‍ഭാഗത്തെ ജനല്‍ ഗ്ലാസുകളും വാതിലും തകര്‍ന്നനിലയിലായിരുന്നു. ചക്കരക്കല്ലില്‍ പൊതുവെയും മാവിലച്ചാലിലും തൊട്ടടുത്ത പ്രദേശങ്ങളിലും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷവും സി.പി.എം ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷം പതിവാണ്.
കഴിഞ്ഞാഴ്ചയാണ് പ്രദേശത്ത് ബി.ജെ.പി പ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബാക്രമണം നടന്നത്. പ്രദേശത്ത് ഇരുവിഭാഗം പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും പതിവാണ്. ഏറ്റവും ഒടുവില്‍ ചന്ദ്രന്റെ വീടിനുനേരെ നടന്ന അക്രമത്തിനു പിന്നില്‍ ബി.ജെ.പി- ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്ന് സി.പി.എം കേന്ദ്രങ്ങള്‍ ആരോപിച്ചു.
Keywords: Bomb hurled at C I T U leader's house in Kannur, PChandran, Police, Natives, attack, Blast, CPM, BJP, RSS, Allegation, Kerala.

Also Read:
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കള്ളവോട്ടിന് ആഹ്വാനം ചെയ്‌തെന്ന പരാതി; കെ സുധാകരനെതിരെ കേസ്
Keywords: Bomb hurled at C I T U leader's house in Kannur, PChandran, Police, Natives, attack, Blast, CPM, BJP, RSS, Allegation, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.