സന്തോഷ് പോലീസ് പിടിയില്‍

 


സന്തോഷ് പോലീസ് പിടിയില്‍
കൊച്ചി: കോട്ടയം-എറണാകുളം റെയില്‍ പാതയില്‍ ബോംബ് വച്ച കേസില്‍ ഒളിവിലായ പ്രതിയെ പോലീസ് പിടികൂടി. അറസ്റ്റിലായ സെന്തിലിന്റെ സുഹൃത്തും ബോംബ് നിര്‍മ്മാണത്തിന്‌ സഹായിക്കുകയും ചെയ്ത സന്തോഷാണ്‌ പിടിയിലായത്. വെളിയനാട്ടെ റബര്‍തോട്ടത്തില്‍നിന്നാണ് ഇയാളെ പിടികൂടിയത്. മുളന്തുരുത്തി എസ്.ഐ. യൂനിസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.

ആഗസ്റ്റ് 23ന്‌ രാവിലെ 10 മണിയോടെയാണ്‌ വെള്ളൂരിലെ റെയില്‍ പാതയില്‍ നിന്നും ബോംബ് കണ്ടെടുത്തത്. ഇതേതുടര്‍ന്ന്‌ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ സെന്തിലിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പാലക്കാടുനിന്നുമാണ്‌ സെന്തിലിനെ അറസ്റ്റ് ചെയ്തത്.

സംഭവത്തിനു പിന്നില്‍ വ്യക്തിവൈരാഗ്യമാകാമെങ്കിലും അമോണിയം നൈട്രേറ്റും ഡീസല്‍ മിശ്രിതവും കലര്‍ത്തിയ സ്ഫോടക വസ്തുവും ടൈമറും എന്ന ബോംബ് നിര്‍മാണത്തിന്റെ കൃത്യത പൊലീസിനെ വലയ്ക്കുന്നുണ്ട്. സര്‍ക്യൂട്ടിലെ കണക്ഷന്‍ വയറുകള്‍ ടൈമറിന്റെ സൂചിയില്‍ തട്ടി നിന്നതിനാല്‍ മാത്രമാണ് സ്ഫോടനം ഒഴിവായതെന്ന് വ്യക്തമായിട്ടുണ്ട്. 30 ഗ്രാം അമോണിയം നൈട്രേറ്റ്ാണ് ബോംബിന് ഉപയോഗിച്ചത് എന്നതിനാല്‍ പാളമോ ട്രെയിനിന്റെ എഞ്ചിനോ തകര്‍ക്കാന്‍ സ്ഫോടനം കൊണ്ടാവില്ല. എന്നാല്‍ അമോണിയം നൈട്രേറ്റിന്റെ അളവ് മാത്രം വര്‍ധിപ്പിച്ചാല്‍ ഉഗ്ര സ്ഫോടക ശേഷിയുള്ള ബോംബായി ഇതു മാറുമെന്നതാണ് അന്വേഷണസംഘത്തെ ഞെട്ടിക്കുന്നത്. 

SUMMERY: Bomb in railway track; Santhosh under police custody
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia