Bomb defused | പാനൂരില്‍ നിന്നും കണ്ടെത്തിയ ബോംബുകള്‍ നിര്‍വീര്യമാക്കി

 


തലശേരി: (www.kvartha.com) പാനൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മാക്കൂല്‍ പീടികയില്‍ ഉഗ്രശേഷിയുള്ള ബോംബുകള്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ശക്തമാക്കി. ബുധനാഴ്ച രാവിലെയാണ് ഇവിടെ നിന്നും ബോംബുകള്‍ പിടികൂടിയത്. മൊകേരി മാക്കൂല്‍ പീടികയിലാണ് രണ്ടു ഉഗ്രസ്ഫോടക ശേഷിയുള്ള നാടന്‍ ബോംബുകള്‍ പൊലീസ് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത്.
 
Bomb defused | പാനൂരില്‍ നിന്നും കണ്ടെത്തിയ ബോംബുകള്‍ നിര്‍വീര്യമാക്കി


മൊകേരി - അക്കാനിശേരി റോഡില്‍ ആളൊഴിഞ്ഞ സ്ഥലത്തു നിന്നാണ് രണ്ടു ബോംബുകള്‍ കണ്ടെത്തിയത്. കണ്ണൂരില്‍ നിന്നെത്തിയ ബോംബ് ഡോഗ് സ്വകാഡുകള്‍ ബോംബുകള്‍ നിര്‍വീര്യമാക്കി.

Keywords:  Kerala, Kannur, News, Thalassery, Police, Police Station, Bomb, Bombs recovered from Panur were defused
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia