ഓണത്തിന് സര്‍കാര്‍ ജീവനക്കാര്‍ക്ക് ബോണസും ഉത്സവബത്തയും ഉണ്ടാകും; ധനമന്ത്രി

 


തിരുവനന്തപുരം: (www.kvartha.com 11.08.2021) ഓണത്തിന് സര്‍കാര്‍ ജീവനക്കാര്‍ക്ക് ബോണസും ഉത്സവബത്തയും ഉണ്ടാകുമെന്നു ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കഴിവുള്ളവര്‍ ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണമെന്നും ധനമന്ത്രി ജീവനക്കാരോട് അഭ്യര്‍ഥിച്ചു. നിശ്ചിത ശമ്പളത്തിനു മുകളിലുള്ളവര്‍ക്ക് ഉത്സവബത്തയും അതിനു താഴെയുള്ളവര്‍ക്ക് ബോണസുമാണു നല്‍കുന്നത്.

ഓണത്തിന് സര്‍കാര്‍ ജീവനക്കാര്‍ക്ക് ബോണസും ഉത്സവബത്തയും ഉണ്ടാകും; ധനമന്ത്രി

ഇത്തവണ ശമ്പള അഡ്വാന്‍സ് ഉണ്ടാകില്ല. നിയമസഭയില്‍ ഉപധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കിടെയായിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനം. 27,360 രൂപയില്‍ താഴെ ശമ്പളമുള്ളവര്‍ക്ക് 4000 രൂപ ബോണസും അതിനു മുകളിലുള്ളവര്‍ക്ക് 2750 രൂപ ഉത്സവബത്തയുമാണ് കഴിഞ്ഞ തവണ നല്‍കിയത്. ഓണം അഡ്വാന്‍സായി 15,000 രൂപയും കഴിഞ്ഞ തവണ നല്‍കി.

Keywords:  Bonus and Festival Allowance for Government Employees, Says FM, Thiruvananthapuram, News, ONAM-2021, Salary, Festival, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia