Book Released | അഡ്വ. എം കെ രഞ്ജിത് രചിച്ച 'ഇവള്‍ എന്‍ പ്രിയസഖി സലി' പുസ്തകം പ്രകാശനം ചെയ്തു

 


കണ്ണൂര്‍: (www.kvartha.com) സ്‌കൂള്‍ ഓഫ് ഹഠ യോഗ ട്രസ്റ്റ് ചെയര്‍മാന്‍ അഡ്വ.എം കെ രഞ്ജിത് കൂത്തുപറമ്പ് രചിച്ച 'ഇവള്‍ എന്‍ പ്രിയസഖി സലി' എന്ന പുസ്തകം കണ്ണൂര്‍ പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തു. ലേഖകന്റെ സഹധര്‍മിണിയുടെ അകാലത്തില്‍ സംഭവിച്ച ദേഹ വിയോഗത്തിന്റെ പശ്ചാത്തലത്തില്‍ അവരുടെ ഒപ്പമുണ്ടായിരുന്ന ജീവിതകാലത്തിലെ ഓര്‍മകളിലൂടെയുള്ള പ്രയാണമാണ് പുസ്തകത്തിന്റെ ഉളളടക്കം.

Book Released | അഡ്വ. എം കെ രഞ്ജിത് രചിച്ച 'ഇവള്‍ എന്‍ പ്രിയസഖി സലി' പുസ്തകം പ്രകാശനം ചെയ്തു

'ബൈപോളാര്‍ ഡിസോര്‍ഡര്‍ എന്ന ഗുരുതരമായ മാനസികരോഗം ആത്മഹത്യാ പ്രവണതയിലേക്ക് രോഗിയെ നയിക്കുന്നു. ആധുനിക വൈദ്യശാസ്ത്രം നിസ്സഹായമാവുന്ന ഈ പ്രശ്‌നത്തിന് ഇതര പരിഹാരമാര്‍ഗങ്ങള്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കാതെ വന്നതിലുള്ള വേദന ലേഖകന്‍ പുസ്തകത്തിലൂടെ പങ്കുവയ്ക്കുന്നു.

കണക്കുകള്‍ പ്രകാരം ലോകജനസംഖ്യയില്‍ ഒരു ശതമാനം പേരെ ബാധിക്കുന്ന ഈ രോഗത്തെയും സമാന സ്വഭാവമുള്ള ഗുരുതര വിഷയങ്ങളെയും അതിജീവിക്കാന്‍ സംയോജിത ചികിത്സയുടേയും താന്ത്രിക പരിഹാരമാര്‍ഗങ്ങളുടേയും സാധ്യതകളിലേക്ക് വിരല്‍ചൂണ്ടുന്നുവെന്നത് കൃതി സമൂഹത്തിന് നല്‍കുന്ന ഗൗരവമായ സന്ദേശമാണ്.

തപസ്യ കലാസാഹിത്യവേദി കണ്ണൂര്‍ ജില്ലാ അധ്യക്ഷനും പ്രശസ്ത നോവലിസ്റ്റുമായ പ്രശാന്ത് ബാബു കൈതപ്രം പുസ്തക പ്രകാശനം നിര്‍വഹിച്ചു. ശ്രീപാദം പത്രാധിപര്‍ പി എസ് മോഹനന്‍ കൊട്ടിയൂര്‍ കോപി സ്വീകരിച്ചു. സ്‌കൂള്‍ ഓഫ് ഹഠ യോഗ ട്രസ്റ്റ് അംഗങ്ങളും ലേഖകന്റെ മക്കളുമായ ദീപ്തി കൃഷ്ണ, ദിവ്യ കൃഷ്ണ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ട്രസ്റ്റിന്റെ മൂന്നാമത് പ്രസിദ്ധീകരണമാണ് 'ഇവള്‍ എന്‍ പ്രിയസഖി സലി' എന്ന ഗ്രന്ഥം. ഒരു അഭിഭാഷകന്റെ ഓര്‍മ്മക്കുറിപ്പുകള്‍, ഭാരതം ഹിന്ദുരാഷ്ട്രമോ എന്നീ പുസ്തകങ്ങളാണ് മുമ്പ് പ്രസിദ്ധപ്പെടുത്തിയത്.

Keywords: Adv. MK Ranjith's book 'Ival En Priyasakhi Sali' released, Kannur, News, Book, Released, Press meet, Writer, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia