Booked | വടകര എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെകെ ശൈലജയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ചെന്ന പരാതി; മുസ്ലിം ലീഗ് പ്രവര്‍ത്തകനെതിരെ കേസെടുത്തു
Apr 17, 2024, 08:55 IST
കോഴിക്കോട്: (KVARTHA) വടകര മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കെ ശൈലജയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ചെന്ന പരാതിയില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകനെതിരെ കേസെടുത്തു. ന്യൂമാഹി പഞ്ചായത് സെക്രടറി അസ്ലമിനെതിരെയാണ് പൊലീസ് കേസെടുത്തത്. മങ്ങാട് സ്‌നേഹതീരം എന്ന വാട്‌സ് ആപപ്പ് ഗ്രൂപില്‍ ശൈലജക്കെതിരെ വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. ഗ്രൂപിലെ ശബ്ദസന്ദേശം അസ്‌ലമിന്റേതാണെന്ന് കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു.
സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന അധിക്ഷേപം നിറഞ്ഞതും അപകീര്‍ത്തികരവുമായ ആക്രമണത്തിനെതിരെ കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ വൈകാരികമായാണ് ശൈലജ പ്രതികരിച്ചത്. ഇതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ വ്യാജപ്രചാരണം നടത്തുന്നുവെന്നാരോപിച്ച് പൊലീസിലും തിരഞ്ഞെടുപ്പ് കമീഷനിലും യു ഡി എഫ് സ്ഥാനാര്‍ഥി ശാഫി പറമ്പിലിനെതിരെ കെ കെ ശൈലജ പരാതി നല്‍കിയിരുന്നു.

മുഖ്യമന്ത്രി, ഡിജിപി, ജില്ലാ കലക്ടര്‍ എന്നിവര്‍ക്കാണ് ശൈലജ ചൊവ്വാഴ്ച (16.04.2024) പരാതി നല്‍കിയത്. യു ഡി എഫ് സ്ഥാനാര്‍ഥിയും നേതാക്കളുമാണ് ഇത്തരം അധിക്ഷേപങ്ങള്‍ക്ക് പിന്നിലെന്നാണ് ശൈലജയും ഇടതുമുന്നണിയും ആരോപിക്കുന്നത്. സംഭവത്തില്‍ യു ഡി എഫ് ബുധനാഴ്ച (17.04.2024) വാര്‍ത്താസമ്മേളനം നടത്താനിരിക്കെയാണ് മുസ്ലിം ലീഗ് പ്രവര്‍ത്തകനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
Keywords: News, Kerala-News, Malayalam-News, Kerala, Politics-News, Case, Muslim League Worker, Insult, KK Shailaja, LDF Candidate, Social Media, Lok Sabha Election, Cyber Attack Case, Booked against Muslim League worker for insulting KK Shailaja.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.