Recovered | ഷാരോണ്‍ കൊലക്കേസില്‍ നിര്‍ണായക തെളിവായ വിഷക്കുപ്പി വീടിനടുത്ത കുളത്തിന് സമീപത്തുള്ള കാട്ടില്‍നിന്നും കണ്ടെടുത്തു; ഗ്രീഷ്മയുടെ അമ്മയേയും അമ്മാവനേയും തെളിവെടുപ്പിനെത്തിച്ചപ്പോള്‍ തടിച്ചുകൂടി ജനം
Nov 1, 2022, 13:53 IST
തിരുവനന്തപുരം: (www.kvartha.com) ഷാരോണ്‍ കൊലക്കേസില്‍ നിര്‍ണായക തെളിവായ വിഷക്കുപ്പി കണ്ടെടുത്തു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് ഷാരോണ്‍ കൊലക്കേസില്‍ പൊലീസിന്റെ തെളിവെടുപ്പ് ആരംഭിച്ചത്. ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മല്‍ കുമാര്‍ എന്നിവരെയാണ് ചൊവ്വാഴ്ച തെളിവെടുപ്പിന് കൊണ്ടുവന്നത്.
പ്രതികളുമായി രാവിലെ തിരുവനന്തപുരത്തുനിന്ന് യാത്രതിരിച്ച പൊലീസ് സംഘം ആദ്യം പാറശ്ശാല പൊലീസ് സ്റ്റേഷനിലേക്കാണ് പോയത്. പിന്നീട് ഇവിടെനിന്ന് തമിഴ്നാട്ടിലെ പളുകല്‍ പൊലീസ് സ്റ്റേഷനില്‍ പ്രതികളെ എത്തിച്ചു.
കുറ്റകൃത്യം നടന്ന ഗ്രീഷ്മയുടെ വീട് തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയില്‍ ഉള്‍പെട്ട രാമവര്‍മന്‍ചിറയിലാണെന്നതിനാലാണ് പൊലീസ് സംഘം പ്രതികളുമായി തമിഴ്നാട്ടിലെ പൊലീസ് സ്റ്റേഷനിലെത്തിയത്. ഇവിടെ കേസിന്റെ കാര്യങ്ങള്‍ റിപോര്‍ട് ചെയ്തശേഷം കേരള പൊലീസ് സംഘം പ്രതികളുമായി ഗ്രീഷ്മയുടെ വീട് സ്ഥിതിചെയ്യുന്ന രാമവര്‍മന്‍ചിറയിലേക്ക് പോവുകയായിരുന്നു.
പ്രതികളെ തെളിവെടുപ്പിന് എത്തിക്കുന്നതറിഞ്ഞ് നിരവധിപേരാണ് ഗ്രീഷ്മയുടെ വീടിന്റെ പരിസരത്ത് തടിച്ചുകൂടിയിരുന്നത്. ജനങ്ങളെ നിയന്ത്രിക്കാന്‍ കേരള പൊലീസും തമിഴ്നാട് പൊലീസും സ്ഥലത്ത് എത്തിയിരുന്നു.
തെളിവെടുപ്പില്‍ കണ്ടെടുത്ത കുപ്പി രാസപരിശോധനയ്ക്ക് അയക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ എസ് പി ജോണ്‍സണ്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രതികളുമായി ഇനി ഗ്രീഷ്മയുടെ വീട്ടില്‍ പോകുമെന്നും എന്നാല്‍ വീട് തുറന്നുള്ള പരിശോധന ഇപ്പോഴുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗ്രീഷ്മയുടെ സാന്നിധ്യത്തിലാകും വീട് തുറന്നുള്ള തെളിവെടുപ്പ് നടത്തുക.
പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ വച്ച് അണുനാശിനി കഴിച്ച് മെഡികല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ് നിലവില്‍ ഗ്രീഷ്മ. അറസ്റ്റുചെയ്ത ഗ്രീഷ്മയെ റിമാന്‍ഡ് ചെയ്തിരുന്നു. തെളിവെടുപ്പ് നടപടികളെല്ലാം ഗ്രീഷ്മയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്തായിരിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
Keywords: Bottle of poison, crucial piece of evidence in Sharon's murder case recovered, Thiruvananthapuram, News, Murder case, Police, Arrested, Police Station, Trending, Kerala.
കേസിലെ മുഖ്യപ്രതി ഗ്രീഷ്മയുടെ വീടിനടുത്ത കുളത്തിന് സമീപത്തുള്ള കാട്ടില്‍നിന്നാണ് കളനാശിനിയുടെ കുപ്പി കണ്ടെത്തിയത്. ഇവിടെയാണ് കുപ്പി ഉപേക്ഷിച്ചതെന്ന് ചോദ്യം ചെയ്തപ്പോള്‍ ഗ്രീഷ്മ മൊഴി നല്‍കിയിരുന്നു. കഴിഞ്ഞദിവസം അറസ്റ്റിലായ ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മല്‍ കുമാറാണ് കുപ്പി ഇവിടെ ഉപേക്ഷിച്ചത്. തെളിവെടുപ്പില്‍ ഇയാള്‍തന്നെയാണ് പൊലീസിന് കുപ്പി ഉപേക്ഷിച്ച സ്ഥലം കാണിച്ചുനല്‍കുകയും പച്ച അടപ്പുള്ള വെളുത്തനിറത്തിലുള്ള കുപ്പി കണ്ടെടുത്ത് നല്‍കുകയും ചെയ്തത്.
പ്രതികളുമായി രാവിലെ തിരുവനന്തപുരത്തുനിന്ന് യാത്രതിരിച്ച പൊലീസ് സംഘം ആദ്യം പാറശ്ശാല പൊലീസ് സ്റ്റേഷനിലേക്കാണ് പോയത്. പിന്നീട് ഇവിടെനിന്ന് തമിഴ്നാട്ടിലെ പളുകല്‍ പൊലീസ് സ്റ്റേഷനില്‍ പ്രതികളെ എത്തിച്ചു.
കുറ്റകൃത്യം നടന്ന ഗ്രീഷ്മയുടെ വീട് തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയില്‍ ഉള്‍പെട്ട രാമവര്‍മന്‍ചിറയിലാണെന്നതിനാലാണ് പൊലീസ് സംഘം പ്രതികളുമായി തമിഴ്നാട്ടിലെ പൊലീസ് സ്റ്റേഷനിലെത്തിയത്. ഇവിടെ കേസിന്റെ കാര്യങ്ങള്‍ റിപോര്‍ട് ചെയ്തശേഷം കേരള പൊലീസ് സംഘം പ്രതികളുമായി ഗ്രീഷ്മയുടെ വീട് സ്ഥിതിചെയ്യുന്ന രാമവര്‍മന്‍ചിറയിലേക്ക് പോവുകയായിരുന്നു.
പ്രതികളെ തെളിവെടുപ്പിന് എത്തിക്കുന്നതറിഞ്ഞ് നിരവധിപേരാണ് ഗ്രീഷ്മയുടെ വീടിന്റെ പരിസരത്ത് തടിച്ചുകൂടിയിരുന്നത്. ജനങ്ങളെ നിയന്ത്രിക്കാന്‍ കേരള പൊലീസും തമിഴ്നാട് പൊലീസും സ്ഥലത്ത് എത്തിയിരുന്നു.
തെളിവെടുപ്പില്‍ കണ്ടെടുത്ത കുപ്പി രാസപരിശോധനയ്ക്ക് അയക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ എസ് പി ജോണ്‍സണ്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രതികളുമായി ഇനി ഗ്രീഷ്മയുടെ വീട്ടില്‍ പോകുമെന്നും എന്നാല്‍ വീട് തുറന്നുള്ള പരിശോധന ഇപ്പോഴുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗ്രീഷ്മയുടെ സാന്നിധ്യത്തിലാകും വീട് തുറന്നുള്ള തെളിവെടുപ്പ് നടത്തുക.
പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ വച്ച് അണുനാശിനി കഴിച്ച് മെഡികല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ് നിലവില്‍ ഗ്രീഷ്മ. അറസ്റ്റുചെയ്ത ഗ്രീഷ്മയെ റിമാന്‍ഡ് ചെയ്തിരുന്നു. തെളിവെടുപ്പ് നടപടികളെല്ലാം ഗ്രീഷ്മയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്തായിരിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
Keywords: Bottle of poison, crucial piece of evidence in Sharon's murder case recovered, Thiruvananthapuram, News, Murder case, Police, Arrested, Police Station, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.