പെരിങ്ങത്തൂരില്‍ സ്ഫോടനത്തില്‍ ബംഗാളി ബാലന്റെ കൈപ്പത്തി തകര്‍ന്നു
Apr 11, 2022, 15:50 IST
കണ്ണൂര്‍: (www.kvartha.com 11.04.2022) തലശേരിക്കടുത്തെ പെരിങ്ങത്തൂരിലുണ്ടായ ഉഗ്രസ്ഫോടനത്തില്‍ ബംഗാളി ബാലന്റെ കൈപ്പത്തി ചിന്നിച്ചിതറി. കണ്ണൂര്‍ ജില്ലയുടെ അതിര്‍ത്തി പ്രദേശമായ പെരിങ്ങത്തൂരിലാണ് തിങ്കളാഴ്ച രാവിലെ സ്ഫോടനമുണ്ടായത്. മീന്‍ പിടിക്കുന്നതിനിടെയാണ് തോട്ട പൊട്ടി 16 വയസുകാരന്റെ കൈ തകര്‍ന്നതെന്നാണ് പൊലിസ് പറയുന്നത്.
കണ്ണൂര്‍-കോഴിക്കോട് ജില്ലകളുടെ അതിര്‍ത്തി പ്രദേശമായ പെരിങ്ങത്തൂരില്‍ കായപ്പനച്ചി പുഴയോരത്താണ് സംഭവം. കോല്‍കത്ത സ്വദേശി ശോര്ദാര് ഇബ്രാഹീമിന്റെ ഇടത് കൈപ്പത്തിയാണ് തകര്‍ന്നത്. കണ്ണിനും പരിക്കേറ്റിട്ടുണ്ട്. കുട്ടിയെ തലശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അസ്വാഭാവികതയില്ലെന്നാണ് പൊലീസ് പറയുന്നത്. വര്‍ഷങ്ങളായി പുഴയോരത്ത് താമസിച്ചുമീന്പിടിച്ച് വരികയായിരുന്നു അപകടത്തില്‍പെട്ട കുട്ടിയുടെ നാടോടി കുടുംബം. സ്ഫോടന വസ്തുക്കള്‍ കൈകാര്യം ചെയ്തതിന് കേസെടുത്തതായി പൊലീസ് അറിയിച്ചു.
രണ്ടു പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് തലശേരി കുയ്യാലിയില്‍ ആക്രി സാധനങ്ങള്‍ ശേഖരിക്കുന്നതിനിടയില്‍ അമാവാസിയെന്ന തമിഴ് നാടോടി ബാലന്റെ കണ്ണ് ബോംബ് പൊട്ടി തകര്‍ന്നിരുന്നു. ഈ കുട്ടിയെ പിന്നീട് സര്‍കാര്‍ പൂര്‍ണ ചന്ദ്രനെന്ന പേരില്‍ ഏറ്റെടുത്തു മെഡികല്‍ വിദ്യാഭ്യാസം നല്കി ഡോക്ടറാക്കിയിരുന്നു.
Keywords: Kannur, News, Kerala, Blast, Boy, Injured, Peringathur blast, Peringathur, Hospital, Boy injured in Peringathur blast.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.