Ramesh Chennithala | ബ്രൂവറി കേസ്: വിജിലന്‍സ് കോടതി വിധിക്കെതിരെ തിടുക്കപ്പെട്ട് ഹൈകോടതിയില്‍നിന്നു താത്കാലികവിധി സമ്പാദിച്ചത് ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പായതിനാലെന്ന് രമേശ് ചെന്നിത്തല

 


തിരുവനന്തപുരം: (www.kvartha.com) ബ്രൂവറി കേസില്‍ ശിക്ഷിക്കപ്പെടുമെന്ന ഭയമാണ് രേഖകള്‍ ഹാജരാക്കാനുള്ള വിജിലന്‍സ് കോടതി വിധിക്കെതിരെ തിടുക്കപ്പെട്ട് ഹൈകോടതിയില്‍ നിന്നു താത്കാലിക വിധി സമ്പാദിച്ചതിന്റെ പിന്നിലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

Ramesh Chennithala | ബ്രൂവറി കേസ്: വിജിലന്‍സ് കോടതി വിധിക്കെതിരെ തിടുക്കപ്പെട്ട് ഹൈകോടതിയില്‍നിന്നു താത്കാലികവിധി സമ്പാദിച്ചത് ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പായതിനാലെന്ന് രമേശ് ചെന്നിത്തല

ഫയലുകള്‍ കോടതി പരിശോധിച്ചാല്‍ പിണറായി വിജയന്‍ ഉള്‍പെടെയുളളവര്‍ നടത്തിയ കൊടിയ അഴിമതി പുറത്തു വരുമെന്നും ഇത് ഭയന്നാണ് താത്കാലിക വിധി സമ്പാദിച്ചതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. തന്റെ ഭാഗം കോടതി കേട്ടിട്ടില്ല. ഹൈകോടതിയില്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്തും. ധനകാര്യ വകുപ്പ് തീര്‍പ്പാക്കിയ ഫയല്‍ ഹാജരാക്കാന്‍ എന്തിനാ ഭയക്കുന്നതെന്ന് ജനങ്ങള്‍ക്ക് ഇപ്പോള്‍ ബോധ്യമായെന്നും ചെന്നിത്തല പറഞ്ഞു.

എന്നാല്‍ ഇതുകൊണ്ടൊന്നും നിങ്ങള്‍ രക്ഷപ്പെടാന്‍ പോകുന്നില്ല. തന്റെ നിയമപോരാട്ടം തുടരും. സത്യം പുറത്ത് കൊണ്ടുവരും. ഒരു മാനദണ്ഡവും പാലിക്കാതെ ഇഷ്ടപ്പെട്ടവര്‍ക്കും കടലാസ് ലേബലില്‍ പ്രവര്‍ത്തിക്കുന്ന കംപനികള്‍ക്കും നിയമം മറികടന്നു കോടിക്കണക്കിനു രൂപ മൂല്യമുള്ള ഭൂമി പാട്ടത്തിനു നല്‍കിയതുള്‍പെടെയുള്ള സര്‍കാര്‍ ഉത്തരവുകള്‍ അഴിമതിയല്ലാതെ പിന്നെന്താണെന്നും ചെന്നിത്തല ചോദിച്ചു.

താന്‍ പ്രതിപക്ഷ നേതാവായിരിക്കെ ഈ കൊടിയ അഴിമതി പുറത്തു കൊണ്ടുവന്നതുകൊണ്ടു മാത്രമാണ് അന്നത്തെ പിണറായി സര്‍കാരിന് ഉത്തരവുകള്‍ പിന്‍വലിക്കേണ്ടി വന്നത്. നിങ്ങള്‍ എത്ര ബാരികേഡുകള്‍കൊണ്ട് മറയ്ക്കാന്‍ ശ്രമിച്ചാലും സത്യം പുറത്തുവരികതന്നെ ചെയ്യുമെന്നും ചെന്നിത്തല പറഞ്ഞു.

Keywords: Brewery case: Ramesh Chennithala says he rushed against Vigilance Court verdict and obtained an interim order from High Court because he was certain of punishment, Thiruvananthapuram, News, Politics, Ramesh Chennithala, Vigilance, Pinarayi-Vijayan, Criticism, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia