Bribe Allegation | ഡോക്ടര്‍ നിയമനത്തിനായി കോഴ; ഇടനിലക്കാരന്‍ അഖില്‍ സജീവിനെ പ്രതിചേര്‍ക്കുമെന്ന് പൊലീസ്

 


തിരുവനന്തപുരം: (KVARTHA) ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പഴ്‌സനല്‍ സ്റ്റാഫ് അഖില്‍ മാത്യു ഡോക്ടര്‍ നിയമനത്തിനായി കോഴ വാങ്ങിയെന്ന മലപ്പുറം സ്വദേശി ഹരിദാസന്റെ ആരോപണത്തില്‍ ഇടനിലക്കാരന്‍ അഖില്‍ സജീവിനെ പ്രതിചേര്‍ക്കുമെന്ന് പൊലീസ്.

തനിക്കെതിരെയുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്നും സംഭവത്തെ കുറിച്ച് അന്വേഷിച്ച് കുറ്റക്കാരെ കണ്ടെത്തണമെന്നുമുള്ള അഖില്‍ മാത്യുവിന്റെ പരാതിയില്‍ ഹരിദാസന്റെ മൊഴി കന്റോണ്‍മെന്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. മൊഴിയുടെ അടിസ്ഥാനത്തിലാണ് അഖില്‍ സജീവിനെതിരെ കേസെടുക്കുന്നത്.

Bribe Allegation | ഡോക്ടര്‍ നിയമനത്തിനായി കോഴ; ഇടനിലക്കാരന്‍ അഖില്‍ സജീവിനെ പ്രതിചേര്‍ക്കുമെന്ന് പൊലീസ്

അഖില്‍ സജീവുമായി ബന്ധമുള്ള കോഴിക്കോട് സ്വദേശി ലെനിനോട് മൊഴിയെടുക്കുന്നതിനായി ഹാജരാകാന്‍ പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്. നിലവില്‍ അഖില്‍ സജീവ് ഒളിവിലെന്നാണ് പൊലീസ് പറയുന്നത്. ഹോമിയോ ഡോക്ടര്‍ നിയമനത്തിനായി ആരോഗ്യമന്ത്രിയുടെ പഴ്‌സനല്‍ സ്റ്റാഫിന് പണം നല്‍കാമെന്ന് അഖില്‍ സജീവാണ് തന്നോട് പറഞ്ഞതെന്ന് ഹരിദാസന്‍ പൊലീസിന് മൊഴി നല്‍കി.

അഡ്വാന്‍സായി തുക നല്‍കിയെങ്കിലും നിയമനം നടക്കാത്തതിനാല്‍ ഹരിദാസന്‍ ഏപ്രില്‍ ഒമ്പതിന് തിരുവനന്തപുരത്തെത്തി. 10ന് സെക്രടേറിയറ്റിന് പുറത്തുവച്ച് അഖില്‍ മാത്യുവിനെ കണ്ടെന്നും ഒരു ലക്ഷംരൂപ നല്‍കിയെന്നുമാണ് ഹരിദാസന്‍ പറയുന്നത്. അഖില്‍ സജീവ് ഒരു തവണയാണ് അഖില്‍ മാത്യുവിന്റെ ഫോടോ ഹരിദാസനെ കാണിച്ചത്.

സെക്രടേറിയറ്റിനു മുന്നില്‍വച്ച് കണ്ടത് അഖില്‍ മാത്യുവാണോ എന്ന് ഹരിദാസന് ഉറപ്പില്ല. അയാളാണെന്ന വിശ്വാസത്തിലാണ് പണം നല്‍കിയതെന്നു ഹരിദാസന്‍ പറയുന്നു. എന്നാല്‍ മറ്റൊരാളെ കാണിച്ച് അഖില്‍ സജീവ് തട്ടിപ്പ് നടത്തിയതായി പൊലീസ് സംശയിക്കുന്നു.

അഖില്‍ മാത്യുവിനെ ഹരിദാസന്‍ കണ്ടിട്ടില്ലെന്നാണ് ഫോണ്‍ പരിശോധിച്ചപ്പോള്‍ പൊലീസിനു മനസിലായത്. ആളെ കണ്ടെത്താന്‍ സെക്രടേറിയറ്റിലെ സിസിടിവി പരിശോധിക്കാന്‍ പൊലീസ് കത്തു നല്‍കിയിട്ടുണ്ട്. 

സെക്രടേറിയറ്റ് അനക്‌സ് രണ്ടിലാണ് വീണാ ജോര്‍ജിന്റെ ഓഫിസ്. ഈ കെട്ടിടത്തില്‍ 100 സിസിടിവികള്‍ സ്ഥാപിച്ചിട്ടുള്ളതായി പൊതുഭരണ വകുപ്പ് പറയുന്നു. ഏപ്രില്‍ ഒമ്പത്, 10 തീയതികളില്‍ സെക്രടേറിയറ്റില്‍ അഖില്‍ മാത്യുവിനെ കാണാനെത്തിയെന്നാണ് ഹരിദാസന്റെ മൊഴി. സിസിടിവി പരിശോധിക്കുമ്പോള്‍ ഇക്കാര്യം വ്യക്തമാകും.

Keywords:  Bribe allegation against Personal Staff of Minister Veena George, Case against Mediator Akhil Sajeev, Thiruvananthapuram, News, Bribe Allegation, Police, Case, CCTV, Complaint, Veena George, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia