Swimming Star | എമിറേറ്റ്‌സ് കപ് നീന്തല്‍ മത്സരത്തില്‍ മലയാളി പെൺകുട്ടിക്ക് വെങ്കല മെഡല്‍
Mar 12, 2024, 22:37 IST
കണ്ണൂര്‍: (KVARTHA) യുഎഇ സ്വിമിംഗ് ഫെഡറേഷന്റെ കീഴിലുള്ള എമിറേറ്റ്‌സ് കപ് ഇന്റര്‍നാഷണല്‍ ചാംപ്യൻഷിപിൽ കണ്ണൂര്‍ അഴീക്കോട് സ്വദേശിനിയും ദുബൈ ജി ഇ എം എസ് ഔവര്‍ ഓണ്‍ ഇംഗ്ലീഷ് ഹൈസ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാർഥിനിയുമായ തൃതീയ പ്രജീഷിന് വെങ്കല മെഡല്‍. ദുബൈയില്‍ ഡു ടെലി കോമില്‍ ഐ ടി ഡിപാര്‍ട്മെന്റ് സീനിയര്‍ മാനജറായ അഴീക്കോട് വായിപ്പറമ്പില്‍ പ്രജീഷിന്റെയും ഗീത പ്രജീഷിന്റെയും മകളാണ്.
ഹരിയാനയില്‍ നടന്ന സിബിഎസ്ഇ ദേശീയ നീന്തല്‍ മത്സരത്തിലും തൃതീയ മിന്നുന്ന പ്രകടനം കാഴ്ച വച്ചിരുന്നു. യുഎഇ എമിറേറ്റ്‌സ് കപ് ചാംപ്യൻഷിപിൽ 14 വയസിനു താഴെയുള്ള കുട്ടികളുടെ 200 മീറ്റര്‍ ബടര്‍ഫ്‌ലൈ മത്സരത്തിലാണ് വെങ്കലം നേടിയത്.പത്തു രാജ്യങ്ങളില്‍ നിന്നായി 50 ക്ലബുകളിലെ 1200 ലധികം കുട്ടികള്‍ ചാംപ്യൻഷിപിൽ പങ്കെടുത്തിരുന്നു. 2024 മാര്‍ച് എട്ടു മുതല്‍ പത്തു വരെ ദുബൈ ഹംദാനിലെ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലാണ് മത്സരം നടന്നത്.

Keywords: News, News-Malayalam-News, Kerala, Kerala-News, Kannur, Bronze medal for Malayali girl in Emirates Cup swimming competition.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.