Arrested | ഡെല്‍ഹി മദ്യലൈസന്‍സ് അഴിമതി; ബിആര്‍എസ് നേതാവ് കെ കവിത അറസ്റ്റില്‍
Mar 15, 2024, 21:26 IST
ന്യൂഡെല്‍ഹി: (KVARTHA) ഡെല്‍ഹി മദ്യലൈസന്‍സ് അഴിമതിയുമായി ബന്ധപ്പെട്ട് ബിആര്‍എസ് നേതാവും തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ കവിത അറസ്റ്റില്‍. വെള്ളിയാഴ്ച ഉച്ചയോടെ കസ്റ്റഡിയിലെടുത്ത കവിതയുടെ അറസ്റ്റ് വൈകിട്ടോടെ രേഖപ്പെടുത്തുകയായിരുന്നു. ഹൈദരാബാദില്‍നിന്ന് അറസ്റ്റ് ചെയ്ത കവിതയെ
ഹൈദരാബാദിലെ ജൂബിലി ഹില്‍സില്‍ കവിതയുടെ വസതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED), ഐടി വകുപ്പുകള്‍ വെള്ളിയാഴ്ച രാവിലെ റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിനു പിന്നാലെ കവിതയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഡെല്‍ഹിയിലേക്ക് കൊണ്ടുപോയി. നാടകീയരംഗങ്ങള്‍ക്കൊടുവിലാണ് കൊണ്ടുപോയത്.
ജൂബിലി ഹില്‍സിലെ ഔദ്യോഗിക വസതിക്കു മുന്നില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ബിആര്‍എസ് പ്രവര്‍ത്തകര്‍ വന്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇ ഡി ഉദ്യോഗസ്ഥരോടു കവിതയുടെ സഹോദരനും മന്ത്രിയുമായ കെടി രാമറാവു ക്ഷുഭിതനായി. ട്രാന്‍സിറ്റ് വാറന്റില്ലാതെ കവിതയെ ഡെല്‍ഹിക്ക് കൊണ്ടുപോകാനാവില്ലെന്ന് കെടിആര്‍ പറഞ്ഞു.
ഇതേ കേസില്‍ ഡെല്‍ഹി മുഖ്യമന്ത്രി കൂടിയായ എഎപി നേതാവ് അരവിന്ദ് കേജ്‌രിവാളിനോട് ശനിയാഴ്ച മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകാന്‍ ഡെല്‍ഹി സെഷന്‍സ് കോടതി നിര്‍ദേശിച്ചിരുന്നു. നേരിട്ട് ഹാജരാവുന്നതില്‍നിന്ന് ഇളവ് ആവശ്യപ്പെട്ട് കേജ്രിവാളിന് വിചാരണക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഹാജരാകാനാവശ്യപ്പെട്ട് കേജ്രിവാളിന് ഇതുവരെ ഇ ഡി എട്ട് സമന്‍സുകള്‍ നല്‍കിയിരുന്നെങ്കിലും അവ നിയമവിരുദ്ധമാണെന്ന് കാണിച്ച് അദ്ദേഹം ഹാജരായിരുന്നില്ല.
ഈ വര്‍ഷം മാത്രം ഡെല്‍ഹി മദ്യലൈസന്‍സ് അഴിമതിയുമായി ബന്ധപ്പെട്ട് കവിതയ്ക്ക് ഇ ഡിയും ഐടി വകുപ്പും രണ്ടു തവണ സമന്‍സ് നല്‍കിയിരുന്നെങ്കിലും അവര്‍ പ്രതികരിച്ചിരുന്നില്ല. തുടര്‍ന്നാണ് വെള്ളിയാഴ്ച രാവിലെ മിന്നല്‍ പരിശോധനയുമായി ഇഡിയും ഐടി വിഭാഗവും എത്തിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള കവിതയുടെ അറസ്റ്റ് ബിആര്‍എസിന് വന്‍ തിരിച്ചടിയാണ്.
കേസുമായി ബന്ധപ്പെട്ട് കവിതയുടെ കൂട്ടാളിയും ഹൈദരാബാദിലെ മദ്യവ്യവസായിയുമായ മലയാളി അരുണ്‍ രാമചന്ദ്രന്‍ പിള്ളയെ ഇ ഡി നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഡെല്‍ഹിയില്‍ സര്‍കാരിന്റെ കീഴിലായിരുന്ന മദ്യ വില്‍പനയുടെ ലൈസന്‍സ് 2021 ല്‍ സ്വകാര്യ മേഖലയ്ക്കു കൈമാറിയതിന്റെ മറവില്‍ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.
കള്ളപ്പണം വെളിപ്പിച്ചെന്നത് ഉള്‍പെടെയാണ് ഇ ഡി കണ്ടെത്തിയത്. ഏതാനും മദ്യവ്യവസായികള്‍ക്ക് അനര്‍ഹമായ ലാഭം ലഭിച്ച ഇടപാടില്‍ ഡെല്‍ഹി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയും കവിതയും എഎപി നേതാവ് വിജയ് നായരും ഇടപെട്ടുവെന്നാണ് ആരോപണം. ഇവര്‍ രണ്ടുപേരും ഇപ്പോള്‍ കേസില്‍ ശിക്ഷ അനുഭവിച്ചുവരികയാണ്.
അരുണിന് 30% പങ്കാളിത്തമുള്ള കംപനിയാണ് ഡെല്‍ഹി മദ്യവില്‍പനയ്ക്കുള്ള ലൈസന്‍സ് നേടിയത്. കംപനിയിലുള്ള ഓഹരി പങ്കാളിത്തം യഥാര്‍ഥത്തില്‍ കവിതയുടേതാണെന്നും അരുണിനെ മുന്നില്‍ നിര്‍ത്തിയതാണെന്നും ഇഡി സംശയിക്കുന്നു. ലൈസന്‍സ് ലഭിക്കാന്‍ 100 കോടി രൂപ ആം ആദ്മി സര്‍കാരിന് കവിതയുള്‍പെട്ട 'സൗത് ഗ്രൂപ്' കൈക്കൂലി നല്‍കിയെന്ന ആരോപണവും പരിശോധിക്കുന്നുണ്ട്.

Keywords: BRS leader K Kavitha taken in custody by ED in money laundering case, New Delhi, News, Politics, BRS Leader K Kavitha, Arrested, ED Raid, Lok Sabha Election, Allegation, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.