താനൂര്‍ സ്റ്റേഷനില്‍ ജനപ്രതിനിധിക്ക് ക്രൂര മര്‍ദ്ദനം

 


തിരൂരങ്ങാടി: (www.kvartha.com 11.11.2016)  താനൂര്‍ പോലീസ് സ്റ്റേഷനില്‍ ജനപ്രതിനിധിക്ക് ക്രൂരമര്‍ദ്ദം. യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് 11-ാം വാര്‍ഡ് മെമ്പര്‍ കെ സൈതലവി (38)ക്കാണ് താനൂര്‍ സ്റ്റേഷനില്‍ നിന്നും ക്രുരമര്‍ദ്ദനമേറ്റത്. വ്യാഴാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം.

വ്യാഴാഴ്ച വൈകുന്നേരം ഏഴ് മണിയോടെ തെയ്യാലങ്ങാടിയില്‍ സംസാരിച്ചിരിക്കുകയായിരുന്ന ഒരു യുവാവിനെ കെ.എല്‍ 55 എഫ് 505 ഷിഫ്റ്റ് കാറില്‍ എത്തിയ സംഘം മര്‍ദ്ദിക്കുന്നത് കണ്ട് തടുക്കാന്‍ ചെന്ന കുന്നത്തകത്ത് അഷ്‌റഫ് (42)നെയും ഈ സംഘം ആക്രമിച്ചു. ശേഷം പോലീസാണെന്നും നിങ്ങളെ രണ്ട് പേരെയും അറസ്റ്റ് ചെയ്ത് കൊണ്ട് പോകുകയാണെന്നും പറഞ്ഞ് താനൂര്‍ സ്റ്റേഷനിലേക്ക് കൊണ്ട് പോയി.

ഇതറിഞ്ഞ മെമ്പര്‍ സഹോദരനെ അറസ്റ്റ് ചെയ്യാനുള്ള കാരണം അന്വേഷിച്ച് ചെന്നപ്പോഴാണ് മെമ്പറെയും ആക്രമിച്ചത്. കഞ്ചാവ് കേസിലെ പ്രതിയാണെന്നും വേണ്ടി വന്നാല്‍ നിന്നെയും കുടുംബത്തേയും അഴിയെണ്ണിക്കുമെന്നും പറഞ്ഞായിരുന്നു ആക്രമം
.
മെമ്പറാണെന്ന് അറിയിച്ചപ്പോള്‍ തെറി കൊണ്ട് അഭിഷേകം നടത്തുകയായിരുന്നുവെന്നും മെമ്പര്‍ പറയുന്നു. വീണ്ടും കാര്യങ്ങള്‍ പറയാന്‍ തുടങ്ങിയപ്പോള്‍ എസ്.ഐയും മറ്റൊരാളും ചേര്‍ന്ന് കഴുത്ത് പിടിച്ച് ഞെക്കുകയും ഇടിക്കുകയും ചവിട്ടി പുറത്തേക്ക് തള്ളുകയുമായിരുന്നെന്നും സൈതലവി പറഞ്ഞു.

ഉടനെ തന്നെ പുറത്തുണ്ടായിരുന്നവര്‍ സൈതലവിയെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് കോട്ടക്കല്‍ മിംസ് ആശുപത്രിയിലേക്ക് മാറ്റി.

എസ്.ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് മൂസ്‌ലിം യൂത്ത് ലീഗ് പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി 

തിരൂരങ്ങാടി: നന്നമ്പ്ര പഞ്ചായത്ത് 11-ാം വാര്‍ഡ് മെമ്പര്‍ സൈതലവിയെ ക്രൂരമായി മര്‍ദ്ദിച്ച താനൂര്‍ എസ്.ഐക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നന്നമ്പ്ര പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മുന്‍സിപ്പാലിറ്റി ഓഫീസ്‌  പരിസരത്ത് നിന്നും ആരംഭിച്ചു.

 കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് നന്നമ്പ്ര പഞ്ചായത്ത്  മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. യു.എ റസാഖ് അധ്യക്ഷത വഹിച്ചു. ജാഫര്‍ പനയത്തില്‍, പൊറ്റാണിക്കല്‍ ഷമീര്‍, യു ഷാഫി, ഹക്കീം മൂച്ചിക്കല്‍, സക്കരിയ്യ ഇല്ലിക്കല്‍, എം.സി അന്‍വ്വര്‍, അഷ്‌റഫ് കരുവാട്ടില്‍, കെ അനസ്, കെ.കെ റഹീം, കെ മൊഹ്‌യുദ്ധീന്‍, കെ.കെ സാദിഖ് പ്രസംഗിച്ചു.

താനൂര്‍ സ്റ്റേഷനില്‍ ജനപ്രതിനിധിക്ക് ക്രൂര മര്‍ദ്ദനം

Keywords: Malappuram, Kerala, Muslim-League, IUML, Police, Police Station, March,    Brutal persecution to representative in  Tanur Police station.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia