യുവാവിനോട് കൊടും ക്രൂരത; മലദ്വാരത്തില്‍ ഹൈപ്രഷര്‍ കാറ്റ് അടിച്ചുകയറ്റി
Oct 20, 2012, 18:50 IST
മലദ്വാരത്തില്‍ ഹൈ പ്രഷര്‍ കാറ്റ് അടിച്ചുകയറ്റിയതിനെ തുടര്‍ന്ന്
അതീവ ഗുരുതര നിലയിലായ കൊളവയല്‍ സ്വദേശി ഇബ്രാഹിം
അതിഞ്ഞാല്‍ മന്‍സൂര്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍.
|
അതിഞ്ഞാലിലെ കാര്‍ വാഷിംഗ് സ്ഥാപനമായ കെ വി സര്‍വീസ് സ്ഥാപനത്തില്‍ ജീവനക്കാരനായ ഇബ്രാഹിമിന്റെ മലദ്വാരത്തില്‍ ഇവര്‍ ഉന്നത സമ്മര്‍ദമുള്ള കാറ്റ് അടിച്ച് കയറ്റുകയായിരുന്നു. വയറിനുള്ളിലേക്ക് കയറിയ വായു യുവാവിന്റെ വന്‍കുടല്‍ തകര്‍ത്തു. തീര്‍ത്തും അബോധാവസ്ഥയിലും അതീവ ഗുരുതര നിലയിലുമായ ഇബ്രാഹിമിനെ കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഉച്ചയോടെ നില വഷളായതിനാല്‍ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റി.
ജോലിക്കിടെ പള്ളിയില്‍ പോകാന്‍ സമയമായതിനാല്‍ ഇബ്രാഹിം ഇടക്ക് ജോലി നിര്‍ത്തി വെച്ചിരുന്നു. പണി പൂര്‍ത്തിയാക്കിയ ശേഷം പോയാല്‍ മതിയെന്ന് പറഞ്ഞ് ബിഹാര്‍ സ്വദേശികള്‍ ബഹളം വെച്ചു. പള്ളിയില്‍ പോയി ഉടന്‍ തിരിച്ചു വരാമെന്ന് ഇബ്രാഹിം അറിയിച്ചുവെങ്കിലും പ്രകോപിതരായ സംഘം യുവാവിനെ ബലമായി പിടിച്ച് കിടത്തി മലദ്വാരത്തില്‍ കാറ്റ് അടിച്ച് കയറ്റുകയായിരുന്നു. അബോധാവസ്ഥയിലായ യുവാവിനെ ഉടന്‍ തന്നെ മന്‍സൂര്‍ ആശുപത്രിയില്‍ എത്തിച്ചു. അപ്പോഴേക്കും യുവാവിന്റെ ശരീരത്തിനകത്ത് വായു കയറി മജ്ജയും ഹൃദയവുമടക്കമുള്ള അവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിശ്ചലമായി.
ശക്തിയുള്ള കാറ്റ് യുവാവിന്റെ തലച്ചോറിനെയും ബാധിച്ചേക്കാമെന്ന സംശയത്തില്‍ യുവാവിനെ ഉടന്‍ തന്നെ ഓപ്പറേഷന് തിയേറ്ററിലേക്ക് മാറ്റി. സര്ജന് ഡോ. ഗിരിധര്‍റാവു, ഡോ. കെ കുഞ്ഞാമദ് എന്നിവരുടെ നേതൃത്വത്തില്‍ അടിയന്തിര ശസ്ത്രക്രിയ നടത്തി. ഏതാണ്ട് നാല് മണിക്കൂറോളം ശസ്ത്രക്രിയ നീണ്ടു. വയറ്റിലൂടെ സൂചി കുത്തിയിറക്കി അകത്ത് കയറിയ കാറ്റ് പുറത്തെടുക്കാനുള്ള ശ്രമവും ഡോക്ടര്‍മാര്‍ നടത്തി. പിന്നീട് വയര്‍ കീറി ബൈപാസ് നല്കി അടിവയറ്റില്‍ അടിഞ്ഞുകൂടിയ മലമടക്കമുള്ള വിസര്‍ജ്യങ്ങളും തകര്‍ന്ന വന്‍കുടലിന്റെ അവശിഷ്ടങ്ങളും പുറത്തെടുത്തു.
ആദ്യ ശസ്ത്രക്രിയക്ക് ശേഷം നില അല്പം ഭേദമായെങ്കിലും രാത്രി 11 മണിയോടെ വീണ്ടും വഷളായി. അനസ്തേഷ്യ ഡോ. ശശിധര്‍ റാവു, ഡോ. അമീറ, ഡോ. നാസര്‍ പാലക്കി എന്നിവര്‍ രാത്രി മുഴുവന്‍ ആശുപത്രിയില്‍ തങ്ങി ഇബ്രാഹിമിന്റെ ആരോഗ്യനില അപ്പപ്പോള്‍ നിരീക്ഷിച്ചുകൊണ്ടിരുന്നു. ശനിയാഴ്ച രാവിലയോടെ നില അല്പം ഭേദപ്പെട്ടതിനെ തുടര്‍ന്ന് വിദഗ്ധ പരിശോധനക്ക് വേണ്ടി മംഗലാപുരം ഇന്ത്യാന ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. മുസ്ലിംലീഗ് നേതാവ് എം ഹമീദ് ഹാജിയുടെ ഭാര്യാസഹോദരനാണ് ബിഹാര്‍ യുവാക്കളുടെ ക്രൂരതക്കിരയായ ഇബ്രാഹിം. ഇത്തരം ക്രൂരമായ സംഭവം കേട്ടുകേള്‍വി പോലുമില്ലാത്തതാണെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടി.
സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ച ഹൊസ്ദുര്‍ഗ് പോലീസ് ബിഹാര്‍ സമദിപൂര്‍ ജില്ലയിലെ പത്താരി സ്വദേശികളായ രഞ്ജന്‍ കുമാര്‍, സോനു, പങ്കജ് എന്നിവരെ കസ്റ്റഡിയിലെടുത്തു. നേരത്തെ ഇവര്‍ പെരിയാട്ടടുക്കത്താണ് ജോലി ചെയ്തിരുന്നത്.
Keywords: Kanhangad, Kasaragod, Attack, Hospital, Injured, Police, Arrest, Kerala, Malayalam News, Kerala Vartha, Car wash worker
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.