Nuclear Medicine | കേരളത്തിലാദ്യമായി ബി എസ് സി ന്യൂക്ലിയാര്‍ മെഡിസിന് കോഴ്സ്; അനുവദിച്ചിരിക്കുന്നത് 6 സീറ്റുകള്‍
Nov 1, 2023, 17:53 IST
തിരുവനന്തപുരം: (KVARTHA) സംസ്ഥാനത്ത് ആദ്യമായി ബി എസ് സി ന്യൂക്ലിയാര്‍ മെഡിസിന് ടെക്നോളജി കോഴ്സ് കോഴിക്കോട് മെഡികല്‍ കോളജില്‍ ആരംഭിക്കുന്നതിന് അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആറ് സീറ്റുകളുള്ള കോഴ്സിനാണ് അനുമതി നല്‍കിയത്. ഇന്‍ഡ്യയില്‍ തന്നെ വളരെ കുറച്ച് മെഡികല്‍ കോളജുകളില്‍ മാത്രമാണ് ഈ കോഴ്സുള്ളത്.
പുതിയ കോഴ്സ് ആരംഭിക്കുന്നതോടെ നൂതനമായ ന്യൂക്ലിയാര്‍ മെഡിസിന് ടെക്നോളജിയില്‍ കൂടുതല്‍ വിദഗ്ധരെ സൃഷ്ടിക്കാന്‍ സാധിക്കും. നടപടിക്രമങ്ങള്‍ പാലിച്ച് അടുത്ത അധ്യയന വര്‍ഷം തന്നെ കോഴ്സ് ആരംഭിക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.
റേഡിയോ ആക്ടീവ് മൂലകങ്ങളും അവയുടെ വികിരണങ്ങളും ഉപയോഗിച്ച് രോഗനിര്‍ണയവും ചികിത്സയും നടത്തുന്ന അത്യാധുനിക ശാസ്ത്ര ശാഖയാണ് ന്യൂക്ലിയര്‍ മെഡിസിന്. റേഡിയോ ഐസോടോപ് ഉപയോഗിച്ചുള്ള സ്കാനിംഗും ചികിത്സയും നടത്തുന്നു. സ്പെക്റ്റ് സിടി, പെറ്റ് സിടി എന്നിവ ഉപയോഗിച്ചാണ് സ്കാനിംഗും രോഗനിര്‍ണയവും നടത്തുന്നത്. ഇതിലൂടെ രോഗങ്ങളെ കണ്ടെത്താനും രോഗത്തിന്റെ സ്ഥാനവും വ്യാപനവും നിര്‍ണയിക്കാനും സഹായിക്കുന്നു. ഹൈപര്‍ തൈറോയ്ഡിസം, തൈറോയിഡ് കാന്‍സര്‍, ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍, മറ്റ് കാന്‍സറുകള്‍ എന്നിവയുടെ ചികിത്സയ്ക്ക് ന്യൂക്ലിയാര്‍ മെഡിസിന് ഉപയോഗിക്കുന്നു.
സംസ്ഥാനത്ത് തിരുവനന്തപുരം, കോഴിക്കോട് മെഡികല്‍ കോളജുകളില്‍ ന്യൂക്ലിയാര്‍ മെഡിസിന് വിഭാഗം പ്രവര്‍ത്തിച്ചു വരുന്നു. കോഴിക്കോട് മെഡികല്‍ കോളജില്‍ സ്പെക്റ്റ് സ്കാന്‍, പെറ്റ് സ്കാന്‍ എന്നിവ സജ്ജമാണ്. തിരുവനന്തപുരം മെഡികല്‍ കോളജില്‍ സ്പെക്റ്റ് സ്കാന്‍ ഉടന്‍ പ്രവര്‍ത്തനസജ്ജമാകും. പെറ്റ് സ്കാന്‍ സ്ഥാപിക്കാനുള്ള നടപടി പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

Keywords: BSC Nuclear Medicine Course for the first time in Kerala; Allotted 6 seats, Thiruvananthapuram, News, Health Minister, Veena George, BSc Nuclear Medicine Course, Seat, Health, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.